ബെന്യാമിന്റെ വിമര്‍ശനത്തിന് കടുത്ത ഭാഷയില്‍ മറുപടിയുമായി സംവിധായകന്‍ മേജര്‍ രവി. ബെന്യാമിന്‍ ആരാണെന്ന് മേജര്‍ രവി ചോദിച്ചു. മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജര്‍രവിയാണെന്ന സാഹിത്യകാരന്‍ ബെന്യാമിന്റെ വിമര്‍ശനത്തോടാണ് മറുചോദ്യത്തോടെയുള്ള മേജര്‍ രവിയുടെ പ്രതികരണം.
ബെന്യാമിന്‍ ആരെണെന്ന് പോലും എനിക്കറിയില്ല. വേറെ ഏതെങ്കിലും വിഷയമായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഞാന്‍ പ്രതികരിക്കില്ലായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ പേര് ഇതില്‍ വലിച്ചിഴച്ചതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്. മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരു സംവിധായകനെന്ന നിലയില്ല മറിച്ച് മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയിലാണ് തന്റെ പ്രതികരണമെന്നും മേജര്‍ രവി പറഞ്ഞു.
മോഹന്‍ലാലുമായുള്ള വ്യക്തിബന്ധം ഇത്തരം പരാമര്‍ശങ്ങളിലൂടെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ജീവിതത്തില്‍ ഒന്നുമാകാത്തവരുടെ അസൂയ ആണ് ഈ പ്രസ്താവനകള്‍. വിവരമില്ലായ്മ എന്നേ ഇതിനെയൊക്കെ പറയാനാകൂ. ഇവരെപ്പോലുള്ളവരുടെ മണ്ടത്തരങ്ങള്‍ കേട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന നടനല്ല മോഹന്‍ലാല്‍ എന്നും മേജര്‍ രവി പറഞ്ഞു.
മോഹന്‍ലാലിനോട് ആരാധനയുണ്ട്. ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ ലാലില്‍നിന്ന് തിരിച്ചും ആദരവ് കിട്ടുന്നുണ്ട്. വെറുമൊരു സിനിമാബന്ധമല്ല ഞങ്ങള്‍ തമ്മിലുള്ളത്. ലാലുമായുള്ള ബന്ധത്തെപ്പറ്റി ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയതെന്നാണ് ഇവരെപ്പോലെയുള്ളവരുടെ വിചാരം. എന്നേക്കാള്‍ അറിവും അനുഭവും ഉള്ള വ്യക്തിയാണ് മോഹന്‍ലാല്‍. എഴുത്തിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനം എനിക്ക് നേരിട്ടറിയാവുന്നതുമാണ്. – മേജര്‍ രവി പറഞ്ഞു.
മോഹന്‍ലാലിനെതിരെ പറഞ്ഞാല്‍ ഞാന്‍ പ്രതികരിച്ചിരിക്കും. മുന്‍പ് ഒരു മലയാളസിനിമയില്‍ അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചതിന് ടെലിവിഷന്‍ ചാനലുകളില്‍ കയറി അക്കൂട്ടരെ വിമര്‍ശിക്കാന്‍ ചങ്കൂറ്റം കാണിച്ച വ്യക്തിയാണ് മേജര്‍ രവി. അന്ന് എവിടെയായിരുന്നു ഈ പറയുന്ന ബുദ്ധിജീവികള്‍ ? അന്നും അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്ന ആരാധകന്‍ എന്ന നിലയിലാണ് പ്രതികരിച്ചതെന്നും മേജര്‍ രവി പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍രവിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here