ബാഹുബലി -2ല്‍ ശ്രിയ ശരണും ?; റാണ ദഗ്ഗുബതിയുടെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സൂചന

ബോക്‌സോഫീസില്‍ തരംഗമായി മാറിയ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം ശ്രിയ ശരണ്‍ അഭിനയിച്ചേക്കും. നിര്‍മ്മാണം പുരോഗമിക്കുന്ന ചിത്രത്തില്‍ ശ്രിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബാഹുബലിയില്‍ പ്രധാന വേഷം ചെയ്ത റാണ ദഗ്ഗുബതിയുടെ ഭാര്യാ കഥാപാത്രത്തെയാവും അവതരിപ്പിക്കുക.

എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ബാഹുബലി ടീമില്‍നിന്ന് ലഭിക്കുന്ന സൂചന. ബാഹുബലിയില്‍ ഉണ്ടാകുമെന്ന സൂചന ശ്രിയയും സ്ഥിരീകരിച്ചിട്ടില്ല. ദസറയോടെ ബാഹുബലി രണ്ടിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രീകരണവും എഡിറ്റിംഗ് ഉള്‍പ്പടെയുള്ള പിന്നണി ജോലികളും പൂര്‍ത്തിയാക്കി ബാഹുബലി 2017 ഏപ്രില്‍ 14ന് തീയറ്ററുകളില്‍ എത്തുമെന്ന് വ്യക്തമായിട്ടുണ്ട്. ബാഹുബലിയുടെ ആദ്യഭാഗം ബോക്‌സഓഫീസില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. 600 കോടി രൂപയിലധികമാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബാഹുബലി ലോകമെമ്പാടും നിന്ന് വാരിക്കൂട്ടിയത്. ഇത്ദ്യമായാണ് ഹിന്ദി ഇതര ഭാഷയില്‍ നിര്‍മ്മിച്ച ഒരു ചിത്രം നൂറ് കോടിയില്‍ അധികം സമ്പാദിക്കുന്നത് ആദ്യമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News