കുവൈത്തില്‍ പ്രവാസികള്‍ക്കു രക്ഷയില്ലാത്ത കാലം വരുമോ? കുവൈത്ത് പെട്രോളിയം വിദേശികളായ ജോലിക്കാരെ കരാറിലാക്കുന്നു; പ്രവാസ അലവന്‍സ് നിര്‍ത്തലാക്കും

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിലെ പ്രതിസന്ധിയില്‍ മൂക്കുകുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത് കുറച്ചുമാസമായുള്ള വാര്‍ത്തയാണ്. കുവൈത്ത് പെട്രോളിയം കമ്പനിയിലെ പ്രവാസികളായ ജീവനക്കാരെ മുഴുവന്‍ സ്ഥിരനിയമനത്തില്‍നിന്ന് ഒഴിവാക്കി കരാര്‍ നിയമനത്തിന്റെ പരിധിയിലാക്കാനാണു പുതിയ തീരുമാനം. മാത്രമല്ല, ഇവര്‍ക്കു നല്‍കിയിരുന്ന പ്രവാസി അലവന്‍സ് നിര്‍ത്തലാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 190 ദശലക്ഷം കുവൈത്ത് ദിനാര്‍ ലാഭിക്കാനാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നീക്കമെന്നും കുവൈത്ത് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തികളല്ലാത്ത ജീവനക്കാര്‍ക്കു നിലവില്‍ മക്കള്‍ക്കുള്ള ട്യൂഷന്‍ ഫീസ്, വാടക, നാട്ടിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ്, മെഡിക്കല്‍ അലവന്‍സ് എന്നിവ കമ്പനിയാണ് നല്‍കുന്നത്. ഇത് നിര്‍ത്തലാക്കാനും തീരുമാനമുണ്ട്. കമ്പനിയിലെ ഉയര്‍ന്ന പദവിയിലുള്ളവരൊഴിച്ചുള്ള എല്ലാവരുടെയും മെഡിക്കല്‍ അലവന്‍സും വിമാനയാത്രാ ചെലവും നിര്‍ത്തലാക്കും.

എണ്ണ വിലയിടിവിനെത്തുടര്‍ന്നു കമ്പനി കടുത്ത പ്രതിസന്ധിയിലായതാണ് തീരുമാനങ്ങള്‍ക്കു പിന്നില്‍. കൂടാതെ ഈ അവസരം കുവൈത്ത് വത്കരണത്തിന് ഉപയോഗിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എണ്ണവിലിയിടിവിന്റെ പ്രത്യാഘാതങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ വിവിധ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് തുടരുകയാണ്. ആയിരത്തഞ്ഞൂറു വിദേശികളെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തിലെ വിവിധ കമ്പനികള്‍ പിരിച്ചുവിട്ടതായാണ് കണക്ക്. ഇവരിലേറെയും ഇന്ത്യക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News