ഭര്‍ത്താവിന് ജോലി അകലെ; വീട്ടില്‍ കുട്ടിയെ നോക്കാന്‍ വേറെ ആളില്ല; ഒഴിവുകഴിവു പറഞ്ഞ് മുങ്ങാന്‍ അര്‍ച്ചന ഝായെ കിട്ടില്ല; പിഞ്ചു കുഞ്ഞുമായി നൈറ്റ് പട്രോളിംഗിനെത്തുന്ന ഐപിഎസ് ഓഫീസര്‍ക്ക് ബിഗ് സല്യൂട്ട്

റായ്പൂര്‍: അര്‍ച്ചന ഝാ ഛത്തീസ്ഗഡിലെ പുതിയ തലമുറയിലെ ശ്രദ്ധേയയാ ഐപിഎസ് ഓഫീസറാണ്. രാത്രികാലങ്ങളില്‍ അര്‍ച്ചനയുടെ പൊലിസ് വാഹനം കടന്നപോകുമ്പോള്‍ അതിലേക്കു നോക്കിയാല്‍ ആരും അര്‍ച്ചനയ്ക്ക് ഒരു ബിഗ് സല്യൂട്ട് നല്‍കും. പിഞ്ചു കുഞ്ഞ് ഒരു കൈയിലും മറു കൈയില്‍ വാക്കി ടോക്കിയുമായായിരിക്കും അമ്മയുടെയും പൊലിസ് സൂപ്രണ്ടിന്റെയും ഉത്തരവാദിത്തങ്ങള്‍ അര്‍ച്ചന ഒരേസമയം നിര്‍വഹിക്കുക.

വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ നൈറ്റ് പട്രോളിംഗിന് പോകുമ്പോള്‍ കുഞ്ഞിനെ കൂടെക്കൂട്ടുന്നതില്‍ തനിക്കു ബുദ്ധിമുട്ടൊന്നുമില്ലെന്നാണ് അര്‍ച്ചന പറയുന്നത്. ഭര്‍ത്താവ് കുറെ അകലെ ബിലാസ്പൂരിലാണ് ജോലി ചെയ്യുന്നത്. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ജോലിക്കെത്തി നേരത്തെയും അര്‍ച്ചന പ്രശംസയേറ്റുവാങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഛത്തീസ്ഗഡില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ നിറവയറുമായി ഡ്യൂട്ടിയില്‍ വ്യാപൃതയായിരുന്ന അര്‍ച്ചന അന്നുമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

കഴിഞ്ഞദിവസം കുഞ്ഞുമായി നൈറ്റ് പട്രോളിംഗിനെത്തിയ അര്‍ച്ചനയുടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ നിരവധി ചര്‍ച്ചകളാണ് ചിത്രം ഉയര്‍ത്തിയത്. അര്‍ച്ചന ചെയ്യുന്നതു ശരിയോ തെറ്റോ എന്ന നിലയിലാണ് ചര്‍ച്ച. ജനങ്ങള്‍ എന്തു പറഞ്ഞാലും താന്‍ ഇപ്പോള്‍ സചെയ്യുന്ന കാര്യങ്ങളില്‍ മാറ്റമൊന്നും വരുത്താന്‍ അര്‍ച്ചന തയാറല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here