എട്ടുവര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യ ലാഭത്തിലേക്ക്; കഴിഞ്ഞവര്‍ഷം 2636 കോടി നഷ്ടമുണ്ടാക്കിയ കമ്പനി ഇനിയെങ്കിലും നന്നാകുമോ എന്ന ചോദ്യം ബാക്കി

ദില്ലി: ഇന്ത്യയില്‍ വിമാനയാത്രക്കാരുടെ ദുരിതത്തിന് കൂട്ടായ എയര്‍ ഇന്ത്യ എട്ടുവര്‍ഷത്തിന് ശേഷം ലാഭത്തിലാകുന്നു. ഈ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ലാഭത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2636 കോടി രൂപ നഷ്ടമായിരുന്നു എയര്‍ ഇന്ത്യ വരുത്തിവച്ചത്. 2007-08ലാണ് ഇതിനു മുമ്പ് എയര്‍ ഇന്ത്യ ലാഭത്തിലായിരുന്നത്. കേന്ദ്ര ആഭ്യന്തര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

ഒമ്പതു വര്‍ഷത്തിനുള്ളില്‍ 30231 കോടിയുടെ നഷ്ടം എയര്‍ ഇന്ത്യ വരുത്തിവച്ചിട്ടുണ്ടെന്നാണ് കണക്ക്. ഭാരതരത്‌ന ജേതാക്കള്‍ക്ക് എയര്‍ ഇന്ത്യയില്‍ ആജീവനാന്ത സൗജന്യ യാത്ര അനുവദിക്കുമെന്നും മഹേഷ് ശര്‍മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News