കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കെകെ രാഗേഷ് എംപിയുടെ കത്ത്; ആക്ഷേപമുയര്‍ന്ന കണക്ക് പരീക്ഷ സിബിഎസ്‌സി വീണ്ടും നടത്തണമെന്ന് ആവശ്യം; പ്രശ്‌നം പരിഹരിക്കുമെന്ന് സിബിഎസ്‌സിയുടെ മറുപടി

ദില്ലി: സിബിഎസ്‌സി പ്ലസ്ടു കണക്ക് പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കെകെരാഗേഷ് എംപിയുടെ കത്ത്. സിബിഎസ്‌സി പ്ലസ്ടു കണക്ക് പരീക്ഷയെപ്പറ്റി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പുനപരീക്ഷ വേണമെന്ന് കെകെ രാഗേഷ് ആവശ്യപ്പെട്ടു. മാര്‍ച്ച് പതിനാലിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ സിബിഎസ്‌സി പിന്തുടരുന്ന മാതൃക അനുസരിച്ചല്ല തയ്യാറാക്കിയത് എന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉന്നയിക്കുന്ന പരാതി. ഈ സാഹചര്യത്തിലാണ് രാഗേഷ് കത്ത് നല്‍കിയത്.

പ്ലസ്ടു നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനാല്‍ പരീക്ഷ അതി കഠിനമായിരുന്നു എന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. ഇത് പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തെ ബാധിക്കുമെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

കത്തിന്മേല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സിബിഎസ്‌സിക്ക് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് സിബിഎസ്‌സി അധികൃതര്‍ കെകെ രാഗേഷ് എംപിക്ക് മറുപടിയും നല്‍കി. ഗണിത പരീക്ഷയെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ലോക്‌സഭയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here