മുസ്ലിമായ കളക്ടറെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് സംഘപരിവാറും കോണ്‍ഗ്രസും; മലയാളി ഐഎഎസ് ഓഫീസര്‍ എ ബി ഇബ്രാഹിമിനെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്ന് ഒഴിവാക്കി

മംഗലാപുരം: മുസ്ലിമായതിനാല്‍ ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്നു മലയാളിയായ ജില്ലാ കളക്ടറുടെ പേര് സംഘപരിവാറിന്റഎ നിര്‍ബന്ധത്തിന് ഒടുവില്‍ ഒഴിവാക്കി. മംഗലാപുരം കളക്ടര്‍ എ ബി ഇബ്രാഹിമിന്റെ പേരാണ് സംഘപരിവാറിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഒഴിവാക്കിയത്. സംഘപരിവാറിന്റെ നിലപാടിനെ കോണ്‍ഗ്രസും പിന്തുണയ്ക്കുകയായിരുന്നു.

ദക്ഷിണ കാനറയിലെ പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്നാണ് ഇബ്രാഹിമിന്റെ പേര് ഒഴിവാക്കിയത്. കര്‍ണാടക സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണു ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് ഇരുപതുവരെയാണ് ഉത്സവം. സംഘാടകരായി വകുപ്പ് കമ്മീഷണര്‍ ആര്‍ ആര്‍ ജെനുവിനൊപ്പമാണ് കളക്ടറുടെ പേരു ചേര്‍ത്തിരുന്നത്. ക്ഷേത്ര കാര്യങ്ങളില്‍ അഹിന്ദുക്കളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്നു കാട്ടി സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ഇതിനെ കോണ്‍ഗ്രസുകാരും പിന്തുണച്ചു. ഇബ്രാഹിമിന്റെ പേരുള്‍പ്പെടുത്തിയതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംഎല്‍എ ശകുന്തളാ ഷെട്ടിയും രംഗത്തെത്തി.

കളക്ടര്‍ എന്നു മാത്രമാക്കി ചുരുക്കി ക്ഷണക്കത്ത് വീണ്ടും അച്ചടിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ താന്‍ സ്വന്തം പണം കൊണ്ട് കത്ത് അച്ചടിക്കുമെന്നും ശകുന്തള ഷെട്ടി പറഞ്ഞു. ബിജെപിയില്‍നിന്നു കോണ്‍ഗ്രസിലെത്തിയ നേതാവ് ശകുന്തള. തന്റെ പേരുള്‍പ്പെടുത്തിയതില്‍ ക്ഷേത്രക്കമ്മിറ്റിക്കു തെറ്റു വന്നിട്ടില്ലെന്നു കളക്ടര്‍ ഇബ്രാഹിം വ്യക്തമാക്കി. ദക്ഷിണ കാനറയിലെ ക്ഷേത്രങ്ങള്‍ക്കു സുരക്ഷ വര്‍ധിപ്പിച്ച് പ്രശംസിക്കപ്പെട്ട ഓഫീസറാണ് ഇബ്രാഹിം എന്നതാണ് ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News