വൈപ്പിനില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനെ അറസ്റ്റ് ചെയ്തു; കാമുകനെ ഒളിപ്പിച്ചതിന് പിതാവും സുഹൃത്തുക്കളുമായി നാലു പേരും അറസ്റ്റില്‍

കൊച്ചി: പതിനേഴുവയസുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇരുപത്തഞ്ചുവയസുകാരനായ കാമുകന്‍ അറസ്റ്റില്‍. കാമുകനെ ഒളിപ്പിച്ചതിന് കാമുകന്റെ പിതാവും അമ്മാവനും സുഹൃത്തുക്കളുമടക്കം നാലു പേരും പൊലിസിന്റെ പിടിയിലായി. പുതുവൈപ്പ് സ്വദേശി ജിനീഷ് (25), പിതാവ് ജീവന്‍ എന്ന ശിവാനന്ദന്‍ (62), അമ്മാവന്‍ മോഹനന്‍, ജിനീഷിന്റെ സുഹൃത്തുക്കളായ സിബി, ഷാരോണ്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഈ മാസം അഞ്ചു മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും കാമുകനെയും ഒളിച്ചുകഴിയാന്‍ ഇടം നല്‍കിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പറവൂര്‍ കെടാമംഗലത്താണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പുതുവൈപ്പില്‍നിന്നു പെണ്‍കുട്ടിയെ കടത്താന്‍ സഹായിച്ചതിനാണ് ജിനീഷിന്റെ സുഹൃത്തുക്കള്‍ക്കെതിരായ കേസ്. പെണ്‍കുട്ടിയെ കാക്കനാട്ടെ അഭയകേന്ദ്രത്തിലേക്കു മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News