ചിരഞ്ജീവിയുടെ 150-ാം ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര വാങ്ങുന്നത് 3 കോടി; ബിക്കിനി സീനില്‍ അഭിനയിക്കണമെങ്കില്‍ ഒരു കോടി അധികം വേണമെന്നും നയന്‍സ്

തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ നൂറ്റമ്പതാം ചിത്രത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര വാങ്ങുന്നത് നാലു കോടി രൂപ. സിനിമയില്‍ അഭിനയിക്കാന്‍ മൂന്നു കോടിയും സിനിമയിലുള്ള ബിക്കിനി സീനില്‍ അഭിനയിക്കാന്‍ മാത്രം ഒരു കോടി രൂപയുമാണു നയന്‍സ് വാങ്ങുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍സ് കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്.

വി വി വിനായകാണ് ചിരഞ്ജീവി ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാം ചരണാണ് നിര്‍മാണം. ഇളയമകള്‍ ശ്രീജയുടെ വിവാഹത്തിന്റെ തിരക്കുകളിലാണ് ചിരഞ്ജീവി ഇപ്പോള്‍. മാര്‍ച്ച് 28ന് വിവാഹം കഴിയുന്നതോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. മലയാള ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിന്റെ തമിഴ് റീമേക്കിനായും നയന്‍സ് കരാറൊപ്പിട്ടിട്ടുണ്ട്. രജനീകാന്താണ് ചിത്രത്തില്‍ നായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News