തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചന; വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മന്ത്രി അടൂര്‍ പ്രകാശിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: കരുണ എസ്റ്റേറ്റിന്മേല്‍ നികുതി അടയ്ക്കാന്‍ പോബ്‌സണ്‍ ഗ്രൂപ്പിന് അനുമതി നല്‍കിയ വിഷയത്തില്‍ സര്‍ക്കാര്‍ – കെപിസിസി തര്‍ക്കം മുറുകുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ വിമര്‍ശനമുയര്‍ത്തി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് രംഗത്തുവന്നു. തനിക്കെതിരെ ചിലര്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് അടൂര്‍ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന് വീഴ്ച പറ്റിയെന്ന് സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. റവന്യൂ വകുപ്പിന് തെറ്റുപറ്റിയെന്നും, റവന്യൂ വകുപ്പിന്റെ സമീപകാല ഉത്തരവുകള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു. പോബ്‌സണ്‍ ഗ്രൂപ്പിന് കരമടയ്ക്കാനുള്ള ഉത്തരവ് നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രി അടൂര്‍ പ്രകാശിന്റെ ഫേസ്ബുക് പ്രതികരണം.

നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കുവാന്‍ വ്യക്തമായ ഉപാധികളോടെയാണ് റവന്യു വകുപ്പ് ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവിനെ വളച്ചൊടിച്ചു. ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും റവന്യുമന്ത്രി എന്ന നിലയില്‍ ആരോപണ വിധേയനാക്കുവാനുമുള്ള ചിലരുടെ ഗൂഢ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പു അടുത്ത വേളയില്‍ ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ ചില രാഷ്ട്രിയ ലക്ഷ്യത്തോടെയാണെന്നും അടൂര്‍ പ്രകാശ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

അടൂര്‍ പ്രകാശിന്റെ ഫേസ്ബുക് പോസ്റ്റ് കാണാം.

നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കുവാന്‍ വ്യക്തമായ ഉപാധികളോടെയാണ് റവന്യു വകുപ്പ് ഉത്തരവ് നല്‍കിയത് .നിയ…

Posted by Adoor Prakash on Wednesday, 16 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News