വിവാഹജീവിതം സന്തോഷകരമാക്കാന്‍ മാര്‍ഗ്ഗമുണ്ട്; കുടുംബബന്ധം ദൃഡമാക്കാന്‍ ചില നല്ല ശീലങ്ങള്‍

എപ്പോഴും നല്ല മനസോടെ ഇരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. കുടുംബ ബന്ധങ്ങള്‍ മികച്ചതായാല്‍ മാനസിക സുഖവും താനേ വരും. പങ്കാളിക്കൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതും പ്രധാനമാണ്. ചെറിയ ചെറിയ ചില കാര്യങ്ങള്‍ വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍ കാരണമാകും. അതായത് കുടുംബജീവിതത്തിലെ ഓരോ ചെറുനിമിഷവും പ്രധാനമാണ് എന്നര്‍ത്ഥം.

ടൂത്ത് പേസ്റ്റ് അടയ്ക്കുന്നതുമുതല്‍ സുപ്രഭാതം ആശംസിക്കുന്നത് വരെ അത്തരത്തില്‍ പ്രധാനമാണ്. ഓരോരോ ചെറിയ ചെറിയ കാര്യങ്ങളാണ് സന്തോഷവും ദൃഡതയും പകരുന്നത്. ശീലങ്ങള്‍ ഒരു നിമിഷംകൊണ്ട് തുടങ്ങാനാവില്ല. പക്ഷേ തുടങ്ങിയവ നിലനിര്‍ത്തുന്നതോടെ അത് ദൃഡതയ്ക്ക് കൂടുതല്‍ കരുത്ത് പകരും. അത്തരം ചില നല്ല ശീലങ്ങല്‍ ഇതാ.

വൈവാഹിക ജീവിതത്തില്‍ ഓരോ നിമിഷവും പ്രധാനമാണ്. അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. ജീവിതവുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ സംസാരിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ട ഒരു കാര്യം. ചെറിയ സംഭാഷണങ്ങള്‍ ആയാലും അത് ജീവിതത്തോട് ബന്ധപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

ചുംബനം പങ്കാളി ഇഷ്ടപ്പെടുന്ന ഒന്നാണ്. ദിവസേന ചുംബിക്കുന്നത് തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കും. വിവാഹ വിഷയങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നവര്‍ പറയുന്നത് പ്രതിദിനം ആറ് ചുംബനം എങ്കിലും വേണമെന്നതാണ്. ഇത് സ്‌നേഹസമീപനം കൂടുതല്‍ നേരം നിലനില്‍ക്കാനും പ്രണയം ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ഇടയാക്കും.

ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. എന്തുവിഷയങ്ങളും പങ്കാളികളുമായി ചര്‍ച്ച ചെയ്യുക. വിഷയങ്ങളില്‍ ധാരണയില്‍ എത്തിയ ശേഷം മുന്നോട്ട് പോവുക. ധാരണപ്പിശകുകള്‍ ഒഴിവാക്കുക എന്നതും പ്രധാനമാണ്. ഓരോ കാര്യത്തിലും പങ്കാളിയുടെ അഭിപ്രായം തേടണം. കുടുംബബന്ധങ്ങള്‍ക്ക് വേണം എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്.

ഓരോ ചെറിയ നേട്ടങ്ങളിലും നല്‍കുന്ന അഭിനന്ദന വാചകം പ്രധാനപ്പെട്ടതാണ്. ഭക്ഷണം, വസ്ത്രം, തീരുമാനങ്ങല്‍, നിലപാടുകള്‍ എന്നിവയില്‍ ഉചിതമായ വാക്കുകള്‍ ഉപയോഗിച്ച് പങ്കാളിയെ പ്രശംസിക്കാം. ഇത് പരസ്പര ബന്ധം കൂടുതല്‍ ദൃഢമാക്കും. ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതും വിവാഹ ജീവിതവും കുടുംബ ബന്ധവും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News