ഗെയിലിന്റെ 100 ഡിഗ്രി ബാറ്റിംഗ് ചൂടേറ്റ് ഇംഗ്ലണ്ട് കരിഞ്ഞു; വിന്‍ഡീസ് ജയം 6 വിക്കറ്റിന്

മുംബൈ: ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് വെടിക്കെട്ട് കാണാന്‍ വാംഖഡെയില്‍ എത്തിയ ആരാധകര്‍ നിരാശരായില്ല. 48 പന്തില്‍ പുറത്താകാതെ സെഞ്ചറി നേടിയ ഗെയിലിന്റെ ബാറ്റില്‍നിന്ന് പുറത്തുവന്ന 100 ഡിഗ്രി ചൂടേറ്റ് ഇംഗ്ലണ്ട് കരിഞ്ഞുണങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് മികച്ച വിജയലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ട് സ്‌കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ്.

183 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് കളി തുടങ്ങി രണ്ടാം പന്തില്‍ ഞെട്ടി. വിന്‍ഡീസ് സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സ് സംപൂജ്യനായി മടങ്ങി. എന്നാല്‍ തുടര്‍ന്ന് ഗെയിലിന്റെ വെടിക്കെട്ടായിരുന്നു. 37 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സ് ഗെയിലിന് മികച്ച പിന്തുണ നല്‍കി. പതിനൊന്ന് പന്ത് ബാക്കിനില്‍ക്കെ വിന്‍ഡീസ് ലോകകപ്പ് ട്വന്റി – 20യിലെ ആദ്യ ജയം സ്വന്തമാക്കി.

ഇംഗ്ലീഷ് നിരയില്‍ ജോ റൂട്ടിന് (48) മാത്രമാണ് കാര്യമായി തിളങ്ങാനായത്. ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് (28), ജോസ് ബട്ട്‌ലര്‍ (30), പുറത്താകാതെ 30റണ്‍സെടുത്ത ഇയോന്‍ മോര്‍ഗന്‍ എന്നിവരുടെ മോശമല്ലാത്ത പ്രകടനമാണ് ഇംഗ്ലീഷ് നിരയെ മികച്ച സ്‌കോറിലെത്തിച്ചത്. വിന്‍ഡീസ് ബൗളിംഗ് നിരയില്‍ ആേ്രന്ദ റസല്‍, ഡൈ്വന്‍ ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News