ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും; ആദ്യം പ്രഖ്യാപിക്കുന്നതു 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ

ദില്ലി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. മുന്‍നിര നേതാക്കള്‍ അടക്കം 22 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അമിത് ഷായ്ക്ക് കൈമാറിയിരുന്നു. എന്നാല്‍, അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകിയേക്കും. ബിഡിജെഎസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാകാത്തതിനാലാണ് അന്തിമ പട്ടിക വൈകുന്നത്.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേരനെ വട്ടിയൂര്‍ക്കാവിലും നേമത്ത് ഒ രാജഗോപാലിനെയും മത്സരിപ്പിക്കാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം. മുന്‍ പ്രസിഡന്റ് വി മുരളീധരന്‍, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, പി.കെ കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News