കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐമ്മിലേക്ക്; മണ്ഡലം പ്രസിഡന്റ് അടക്കം രാജിവച്ചു

കൊല്ലം: കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കന്‍മാരും സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ഒടുവില്‍ ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ വിഎസ് വിജയനും രാജിവച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് സ്വീകരിക്കുന്ന അതേ മാര്‍ഗമാണ് ബിജെപിയെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് സ്വീകരിക്കുന്നതെന്നും ബിജെപിയില്‍ ആകൃഷ്ടരാകുന്നവര്‍ക്ക് ഈയാംപാറ്റകളുടെ അവസ്ഥയാണെന്നും വിഎസ് വിജയന്‍ മുന്നറിയിപ്പ് നല്‍കി.

35 ഓളം ആര്‍എസ്എസ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജിവച്ച് ഡിവൈഎഫ്‌ഐയിലും ചേര്‍ന്നു ഒരുഭാഗത്ത് ആര്‍എസ്എസും മറുഭാഗത്ത് ബിഡിജെഎസും ബിജെപിയെ കൈവെള്ളയിലിട്ട് അമ്മാനമാടുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നേതാക്കന്‍മാര്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും അസഹിഷ്ണുത പടരുകയാണ്. ബിജെപി നേതാക്കളെ തഴഞ്ഞ് കുമ്മനത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തിച്ചത് തന്നെ പോലുള്ളവരില്‍ അസഹിഷ്ണുത പടര്‍ത്തിയിട്ടുണ്ടെന്ന് വിഎസ് വിജയന്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News