എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ബാങ്കോക്ക് വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി വിമാനം മാറ്റിയിട്ട് പരിശോധിച്ചു

ബാങ്കോക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ലാന്‍ഡ് ചെയ്യിച്ച് പരിശോധിച്ചു. ദില്ലിയില്‍ നിന്ന് ബാങ്കോക്കിലേക്കു പോയ എയര്‍ഇന്ത്യയുടെ AI 332 വിമാനമാണ് ഒറ്റപ്പെട്ട സ്ഥലത്ത് മാറ്റി ലാന്‍ഡ് ചെയ്യിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. 231 യാത്രക്കാരും 10 ജീവനക്കാരും അടക്കം 241 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മറ്റു വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തിരിക്കുന്നിടത്തു നിന്ന് ദൂരെ മാറി പാര്‍ക്ക് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഇന്ത്യന്‍ സമയം 7.15ഓടെ ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം. ഇതിനു 5 മിനുട്ട് മുമ്പെ വിമാനം ലാന്‍ഡ് ചെയ്തിരുന്നു. രണ്ടുതവണ ഫോണ്‍ കോള്‍ വന്നു. കോളുകള്‍ രണ്ടും ദില്ലിയില്‍ നിന്നായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് നിര്‍വീര്യ യൂണിറ്റില്‍ നിന്ന് ആളുകളെത്തി എല്ലാ ലഗേജുകളും പരിശോധിച്ചു. പരിശോധിച്ചതില്‍ നിന്നു എന്തെങ്കിലും ലഭിച്ചോ എന്നു വ്യക്തമല്ല. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.05നാണ് വിമാനം ദില്ലിയില്‍ നിന്ന് പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News