നിവിന്‍ പോളി ജേക്കബല്ല; പിന്നാരാണ്; ജേക്കബിന്റെ രാജ്യം ട്രെയ്‌ലര്‍ കാണാം

Jacobinte-Swargarajyam

നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ ട്രെയിലറെത്തി. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നാണ് ചിത്രത്തിനു പേരെങ്കിലും നിവിന്‍ പോളിയല്ല ജേക്കബായി വേഷമിടുന്നത്. രണ്‍ജി പണിക്കരാണ് ചിത്രത്തില്‍ ജേക്കബിന്റെ വേഷത്തില്‍ എത്തുന്നത്. പ്രവാസവും പുതിയ കാലത്തിനൊപ്പമുള്ള കുടുംബബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും രൂപപ്പെട്ട സിനിമയുമായാണ് വിനീത് ശ്രീനിവാസന്റെ നാലാമത് ചിത്രം. ജേക്കബിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ജേക്കബായി രണ്‍ജി പണിക്കരും മകന്‍ റെജിയായി നിവിന്‍ പോളിയും വേഷമിടുന്നു.

ഐമ സെബാസ്റ്റിയന്‍ ആണ് ചിത്രത്തിലെ നായിക. ശ്രീനാഥ് ഭാസി, സായ്കുമാര്‍, ടി.ജി രവി, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍, ലക്ഷ്മി രാമകൃഷ്ണന്‍, റേബാ ജോണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഇതുവരെ ചെയ്തതില്‍ ഏറ്റവും തയ്യാറെടുപ്പുകള്‍ വേണ്ടി വന്ന തിരക്കഥയെന്നാണ് വിനീത് ശ്രീനിവാസന്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ വിശേഷിപ്പിച്ചത്. ഏപ്രില്‍ ആദ്യവാരം ചിത്രം റിലീസിനെത്തും. ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

വിനീത്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഇതുവരെ എത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങളായിരുന്നു. നോബിള്‍ ബാബു തോമസ് ആണ് നിര്‍മ്മാണം. ബിഗ് ബാഗ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലെത്തുന്ന ചിത്രം എല്‍ ജെ ഫിലിംസ് തിയറ്ററുകളിലെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News