മട്ടന്നൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ബോംബേറ്; ആര്‍എസ്എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബോംബ് ഓഫീസിനു സമീപത്തെ മരത്തില്‍ തട്ടി പൊട്ടുകയായിരുന്നു. ഓഫീസിനു കേടുപാടുകള്‍ പറ്റിയിട്ടില്ല. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു സിപിഐഎം ആരോപിച്ചു. ബോംബേറുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ലജിത് എന്ന കുട്ടനെ നാട്ടുകൂര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഇയാള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News