ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; ബാഴ്‌സ ആഴ്‌സണലിനെയും ബയേണ്‍ യുവന്റസിനെയും തോല്‍പിച്ചു

കാംപ്നൗ: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കും ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനും ജയം. ബാഴ്‌സ ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിനെയും ബയേണ്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിനെയും തോല്‍പിച്ചു. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ 5 ഗോളുകള്‍ക്കാണ് ബാഴ്‌സ ആഴ്‌സണലിനെ തോല്‍പിച്ചത്. രണ്ടാംപാദത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. നെയ്മറും സുവാരസും മെസ്സിയുമാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. നെയ്മര്‍ 18-ാം മിനുട്ടിലും സുവാരസ് 65-ാം മിനുട്ടിലും 88-ാം മിനുട്ടിലുമാണ് ഗോളുകള്‍ നേടിയത്. മൊഹമ്മദ് എല്‍ നിന്നിയാണ് ആഴ്‌സണലിന്റെ ആശ്വാസഗോള്‍ നേടിയത്.

രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് രണ്ടാംപാദത്തില്‍ ബയേണ്‍ യുവന്റസിനെ തുരത്തിയത്. ആദ്യപാദത്തില്‍ ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി നാലിനെതിരെ ആറു ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം. 73-ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയും 90-ാം മിനുട്ടില്‍ തോമസ് മുള്ളറും 108-ാം മിനുട്ടില്‍ തിയാഗോ അലസാന്ദ്രയും 110-ാം മിനുട്ടില്‍ കോമനുമാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്. ആദ്യപകുതിയില്‍ 2-0ന് പിന്നില്‍ നിന്ന ശേഷമാണ് ബയേണിന്റെ കുതിപ്പ്. രണ്ടാം പകുതിയുടെ അവസാന മിനുട്ടുകളില്‍ നേടിയ ഗോളുകളിലൂടെ സമനില പിടിക്കുകയായിരുന്നു. 5-ാം മിനുട്ടില്‍ പോള്‍ പോഗ്ബയും 28-ാം മിനുട്ടില്‍ ക്വാര്‍ഡാഡോയുമാണ് യുവന്റസിന്റെ ഗോളുകള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News