മടവൂര്‍ ഭാസിയുടെ ചരമവാര്‍ഷിക ദിനം

മലയാള നാടകവേദിക്ക് സുപരിചിതനായ മടവൂര്‍ ഭാസിയുടെ 9-ാം ചരമവാര്‍ഷിക ദിനം ഇന്ന്. 2007 മാര്‍ച്ച് 17നാണ് നാടകനടനും പത്രപ്രവര്‍ത്തകനുമായിരുന്ന മടവൂര്‍ ഭാസി അന്തരിച്ചത്. 1927 ലാണ് അദ്ദേഹം ജനിച്ചത്. ആകാശവാണിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1985-ല്‍ ആകാശവാണിയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്റര്‍ പദവിയില്‍ നിന്ന് വിരമിച്ചു. ‘കേരളജനത’, ‘മലയാളി’ എന്നീ പത്രങ്ങളുടെ പത്രാധിപരുമായിരുന്നു മടവൂര്‍ ഭാസി.

‘മലയാള നാടകവേദിയുടെ കഥ’, ‘ലഘുഭാരതം’, ‘അര്‍ത്ഥം’, ‘അനര്‍ത്ഥം’, ‘നാട്യശാസ്ത്രം’, ‘അഴിയാത്ത കെട്ടുകള്‍’, ‘അഗ്നിശുദ്ധി’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, കേരള സംസ്ഥാന സര്‍ക്കാര്‍ ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News