കരുണയില്‍ സുധീരനോടു കരുണയില്ലാതെ മന്ത്രിമാര്‍; ഗ്രൂപ്പ് ഭേദമെന്യേ മന്ത്രിമാര്‍ക്ക് അതൃപ്തി; സുധീരനെതിരെ അണിയറയില്‍ നീക്കം തകൃതി

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് വിവാദത്തില്‍ സുധീരനെതിരെ ഗ്രൂപ്പ് ഭേദമെന്യേ നേതാക്കളും മന്ത്രിമാരും എത്തുന്നു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സുധീരന്റെ പ്രസ്താവന പ്രതിപക്ഷത്തിന് പാര്‍ട്ടിയെ അടിക്കാനുള്ള അവസരം നല്‍കുമെന്ന് മന്ത്രിമാര്‍ കണക്കുകൂട്ടുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും അണിയറയില്‍ സുധീരനെതിരെ നീക്കങ്ങള്‍ സജീവമായിട്ടുണ്ട്. ഹൈക്കമാന്‍ഡിനു പരാതി കൊടുക്കാനാണ് നേതാക്കള്‍ തീരുമാനിച്ചിട്ടുള്ളത്. നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മന്ത്രി കെ.സി ജോസഫിന്റെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് നേതാക്കളുടെ പടയൊരുക്കം. ഇന്നലെ കെസി ജോസഫിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍, വിഷയത്തില്‍ തത്കാലം പരസ്യ പ്രസ്താവനകള്‍ നടത്തി വിഷയം വഷളാക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. കരുണ എസ്റ്റേറ്റില്‍ നിന്ന് കരം സ്വീകരിക്കാനുള്ള തീരുമാനം റദ്ദാക്കില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും സുധീരന്‍ ഇടഞ്ഞുതന്നെ നില്‍ക്കുകയാണ്.

കരം അടയ്ക്കാന്‍ കരുണയ്ക്ക് നല്‍കിയ അനുമതി റദ്ദാക്കണമെന്നാണ് സുധീരന്റെ ആവശ്യം. അനുമതി കൊടുക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശം എസ്റ്റേറ്റിനു കൊടുക്കുന്നതിനു തുല്യമാകും എന്നു സുധീരന്‍ പറയുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം കെപിസിസി യോഗത്തില്‍ സുധീരന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. സര്‍ക്കാരിന്റെ എല്ലാ കൊള്ളത്തരത്തിനും കൂട്ടുനില്‍ക്കാനാകില്ലെന്നാണ് സുധീരന്‍ പറഞ്ഞത്. സുധീരന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News