ബിജെപി എംഎല്‍എ തല്ലിയൊടിച്ച കുതിരയുടെ കാല്‍ നേരെയാകില്ലെന്ന് ഡോക്ടര്‍മാര്‍; കാല്‍ മുറിച്ചു മാറ്റേണ്ടി വരില്ല

ഡെറാഡൂണ്‍: പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി തല്ലിയൊടിച്ച പൊലീസ് കുതിരയുടെ കാല്‍ പൂര്‍വസ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍. എന്നാല്‍ കാല്‍ മുറിച്ചുമാറ്റേണ്ടി വരില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കുതിരയുടെ കാല്‍ നേരെയാക്കാന്‍ സാധിച്ചത്. 10 ഡോക്ടര്‍മാരുടെ നേതൃത്തിലായിരുന്നു ശസ്ത്രക്രിയ. കുതിരയുടെ നില വഷളായതിനെ തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റേണ്ടിവരുമെന്ന് കരുതിയിരുന്നെങ്കിലും അതു വേണ്ടി വരില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മുസൂറി എംഎല്‍എ ഗണേഷ് ജോഷിയും സംഘവുമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. അതേസമയം, താന്‍ കുതിരയെ മര്‍ദിച്ചെന്ന വാര്‍ത്ത ഗണേഷ് ജോഷി നിഷേധിച്ചു. കുതിര തങ്ങളുടെ പ്രവര്‍ത്തകന്റെ മേല്‍ കയറിയെന്നും അയാളിപ്പോള്‍ ആശുപത്രിയിലാണെന്നും ജോഷി പറഞ്ഞു. പൊലീസ് കുതിരയെ കൊണ്ടുവരരുതായിരുന്നു. പൊലീസാണ് കാരണക്കാരെന്നും ജോഷി പറഞ്ഞു.

പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് സമ്മാനമായാണ് കുതിരയെ പൊലീസിനു ലഭിച്ചത്. ഇപ്പോള്‍ 13 വയസ്സുണ്ട്. മൂന്നു വയസ്സുമുതല്‍ പൊലീസിന്റെ ഔപചാരിക പരേഡുകളില്‍ ശക്തിമാന്‍ ഭാഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here