ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചതിനു എംഎല്‍എക്കു സസ്‌പെന്‍ഷന്‍

മുംബൈ: നിയമസഭയില്‍ ‘ഭാരത് മാതാ കി ജയ്’ എന്നു വിളിക്കാന്‍ വിസമ്മതിച്ച എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉള്‍ മുസ്്‌ലിമീന്‍ എംഎല്‍എ വാരിസ് പഠാനെയാണ് മഹാരാഷ്ട്ര നിയമസഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ബിജെപി എംഎല്‍എ രാം കദമാണ് സഭയില്‍ ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ വാരിസ് പഠാന്‍ ഇതിന് വിസമ്മതിച്ചു. ഇതിനു പിന്നാലെ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളം കൂട്ടി. പാര്‍ലമെന്ററി കാര്യമന്ത്രി രണിത് പാട്ടീല്‍ വാരിസിനെ സസ്‌പെന്‍ഡ് ചെയ്യുന്നതു സംബന്ധിച്ച നിര്‍ദേശം ഉന്നയിച്ചത് സഭ അംഗീകരിക്കുകയായിരുന്നു.

ബജറ്റ് സെഷന്‍ മുഴുവനും വാരിസിന്റെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കും. കഴുത്തില്‍ കത്തിവച്ച് ആവശ്യപ്പെട്ടാലും താന്‍ ‘ഭാരത് മാതാ കി ജയ്’ എന്നു വിളിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി കഴിഞ്ഞദിവസം പറഞ്ഞത് വിവാദമായിരുന്നു. അന്ന് ഒവൈസിയോടു പാകിസ്താനിലേക്ക് പോകാനായിരുന്നു ശിവസേന ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here