അധികാരത്തിലെത്തിയാൽ ആ’ശങ്ക’ തീര്‍ക്കാമെന്നു വാഗ്ദാനം; സ്ത്രീകള്‍ക്ക് ശുചിത്വവും സുരക്ഷയുമുള്ള ശുചിമുറികള്‍ വേണമെന്ന ആവശ്യം അംഗീകരിച്ച് പിണറായിയും തോമസ് ഐസകും

പൊതുസ്ഥലങ്ങളില്‍ സുരക്ഷിതത്വവും വൃത്തിയുള്ളതുമായ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന സ്ത്രീകളുടെ ആവശ്യത്തിന് സിപിഐഎമ്മിന്റെ പിന്തുണ. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഷീ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും ഡോ.ടി.എം തോമസ് ഐസകും വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇരുവരും സിപിഐഎമ്മിന്റെ നിലപാട് വ്യക്തമാക്കിയത്. വിഷയം കേരള പഠന കോണ്‍ഗ്രസില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നു ഇരുവരും പറഞ്ഞു.

പൊതുസ്ഥലത്തെ ടോയ്‌ലറ്റ് മാത്രമല്ല, സ്‌കൂളുകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പിണറായി വിജയന്‍ പോസ്റ്റില്‍ പറയുന്നു. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളും സ്ത്രീസൗഹൃദമാകണം. ശുചിയായ ടോയ്‌ലറ്റുകള്‍, നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, സ്വയം പ്രതിരോധത്തിനുള്ള പരിശീലനങ്ങള്‍, ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ എന്നിവ വിദ്യാലയങ്ങളില്‍ ഉറപ്പാക്കണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളുടെ / പൊതുജനങ്ങളുടെ ടോയിലറ്റ് പ്രശ്നം സജീവമായി ചർച്ച ചെയ്യുന്നത് സഖാക്കൾ ശ്രദ്ധയിൽ പെടുത്തി…

Posted by Pinarayi Vijayan on Wednesday, March 16, 2016

ചേര്‍ത്തല-ആലപ്പുഴ നാഷണല്‍ ഹൈവേ ഓരത്ത് ഒരു ഡസന്‍ ഷീ ടോയ്‌ലെറ്റുകളെങ്കിലും ഉറപ്പുവരുത്തുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. അതുപോലെതന്നെ, നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും മറ്റും വഴിയോര ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയില്‍ ഏറ്റവും ആധുനികവും ശുചിയുള്ളതുമായ ഷീ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നും തോമസ് ഐസക് പോസ്റ്റില്‍ പറഞ്ഞു.

കേരളത്തിലെ പൊതു മൂത്രപ്പുരകള്‍ നന്നേ കുറവാണ്‌. ഉള്ളവ ഏറ്റവും വൃത്തിഹീനവുമാണ്‌. ഇതിന്റെ ദുരന്തഫലം ഏറ്റവും അനുഭവിക്കുന്നത്…

മാധ്യമപ്രവര്‍ത്തകരായ സുനിത ദേവദാസ്, അനുപമ വെങ്കിടേഷ്, കെ.എ ബീന എന്നിവരാണ് ഇത്തരമൊരു ക്യാംപയ്ന്‍ ആരംഭിച്ചത്. പൊതുസമൂഹത്തില്‍ നിന്നും സ്ത്രീകളുടെ ആവശ്യത്തിന് മികച്ച പിന്തുണയും ലഭിച്ചു.

കേരളത്തിലെ സ്ത്രീകള്‍ വീടിനു പുറത്തു പോവുമ്പോള്‍ നേിടുന്ന ഏറ്ററ്വും വലിയ ദുരിതം എന്തെന്നു ചോദിച്ചാല്‍ എന്‍െറ ഉത്തരം മ…

Posted by Sunitha Devadas on Tuesday, March 15, 2016

എല്ലാ ആഴ്ചയും കോഴിക്കോട്ടേക്ക് നെമ്മാറയിൽ നിന്ന് ആദ്യം പ്രൈവറ്റ് ബസിലും കണക്ഷനായി കെഎസ്ആ൪ടിസിയിലും യാത്ര ചെയ്തിരുന്ന വ്…

Posted by Anupama Venkitesh on Tuesday, March 15, 2016

.തെരഞ്ഞെടുപ്പും സ്ത്രീയുമായി എന്ത്ബ ന്ധം ?നമ്മുടെ പൊതുഇടങ്ങള്‍ സ്ത്രീക്ക് വേണ്ടി അല്ലെങ്കില്‍ സ്ത്രീയും കൂടി ഉള്‍…

Posted by KA Beena on Tuesday, March 15, 2016

സുഗന്ധപൂരിത മൂത്രപ്പുരകള്‍ വേണം…കേരളത്തില്‍ കക്ഷിഭേദമെനൃെ എല്ലാവരും വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.സ്ത്ര…

Posted by Suja Susan George on Tuesday, March 15, 2016

 പ്രിയപ്പെട്ട ഭാവി കേരള മുഖ്യമന്ത്രിയുടെ പരിഗണനയിലേക്ക് വോട്ടവകാശമുള്ള ഒരു പൌര ഉന്നയിക്കുന്ന മൂത്രസംബന്ധിയായ ഒരു പരാതി…
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here