സന്തോഷത്തോടെ ആളുകള്‍ ജീവിക്കുന്ന അറബ് രാജ്യം യുഎഇ; ആഗോളതലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്തള്ളി ഡെന്‍മാര്‍ക്ക് ഒന്നാമത്

ദുബായ്: ജനങ്ങള്‍ ഏറ്റവും സന്തുഷ്ടിയോടെ താമസിക്കുന്ന അറബ് രാജ്യം യുഎഇയെന്ന് റിപ്പോര്‍ട്ട്.
എസ്ഡിഎസ്എന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ലോകത്തെ ഏറ്റവും സന്തുഷ്ട രജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ആഗോളതലത്തില്‍ യു.എ.ഇ. ഇരുപത്തിയെട്ടാം
സ്ഥാനത്താണ്. ആഗോളതലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്തള്ളി ഡെന്മാര്‍ക്ക് ഒന്നാമതെത്തി. രാജ്യത്തെ സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക വിഷയങ്ങള്‍ പരിഗണിച്ചാണ് 157 രാജ്യങ്ങളെ ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധീകരിച്ചത്.

ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നോര്‍വെ, ഫിന്‍ലന്‍ഡ്, കാനഡ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളത്. സിറിയയും ബുറുണ്ടിയുമാണ് ജനങ്ങള്‍ ഏറ്റവും അസന്തുഷ്ടരായിട്ടുള്ള രാജ്യം. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്താനും സന്തുഷ്ടികുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

സന്തുഷ്ടിയുടെ കാര്യത്തില്‍ ഇന്ത്യക്കു മുന്നിലാണ് അയല്‍രാജ്യങ്ങളായ പാകിസ്താന്റെയും ശ്രീലങ്കയുടെയും സ്ഥാനം. ബംഗ്ലാദേശും നേപ്പാളും ചൈനയും ഇന്ത്യയെ മറികടന്നിട്ടുണ്ട്. ഇന്ത്യയുടെ തൊട്ടുപിന്നില്‍ മ്യാന്‍മാറും ഈജിപ്തുമാണ്. ചൈന 83-ാം റാങ്കിലാണ് ഇടംപിടിച്ചിട്ടുള്ളത്. പാകിസ്താന്‍ 92, ശ്രീലങ്ക 117, നേപ്പാള്‍ 107, അഫ്ഗാനിസ്താന്‍ 154 എന്നിങ്ങനെയാണ് മറ്റു റാങ്കിംഗുകള്‍. ഇന്ത്യയുടെ സ്ഥാനം 116 ആണ്. ലോക ടൂറിസത്തില്‍ മികച്ച സ്ഥാനമുള്ള സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്നിലാക്കിയാണ് 5.6 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ഡെന്‍മാര്‍ക്ക് ഒന്നാംസ്ഥാനത്ത് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News