വയലാര്‍ രവിക്കും വേണം സീറ്റുകള്‍, ഒന്നല്ല, പന്ത്രണ്ട്…; സ്വന്തം അനുജന്‍ അടക്കമുള്ള നാലാം ഗ്രൂപ്പുകാര്‍ക്ക് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സുധീരന് രവിയുടെ കത്ത്

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹോദരന് ഉള്‍പ്പെടെ സീറ്റ് ആവശ്യപ്പെട്ട് വയലാര്‍ രവി കെ.പി.സി.സിയ്ക്കും ഹൈക്കമാന്‍ഡിനും കത്ത് നല്‍കി.12 മണ്ഡലങ്ങള്‍ മൂന്നാം ഗ്രൂപ്പിന് നല്‍കണം.ചേര്‍ത്തലയില്‍ അനുജന്‍ എം.കെ.ജിനദേവനെ നിറുത്തണമെന്നാവശ്യം.മന്ത്രി സി.എന്‍. ബാലകൃഷ്ണനെ മാറ്റി വടക്കാഞ്ചേരിയിലും മൂന്നാം ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണം.കുട്ടനാട് മാണി ഗ്രൂപ്പില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ച് പിടിക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു.

ഹൈക്കമാന്‍ഡിനും കെ.പി.സിസി തെരഞ്ഞെടുപ്പ് സമിതിയ്ക്കുമാണ് വയലാര്‍ രവി സ്വന്തം ഗ്രൂപ്പിനായി സ്ഥാനാര്‍ത്ഥി ലിസ്റ്റ് കൈമാറിയത്.12 മണ്ഡലങ്ങള്‍ വയലാര്‍ രവി മൂന്നാം ഗ്രൂപ്പിനായി ആവശ്യപ്പെടുന്നു. ചേര്‍ത്തലയാണ് പ്രധാനം. സ്വന്തം അനുജന്‍ എം.കെ. ജിനദേവനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇവിടെ നിറുത്തണം.കഴിഞ്ഞ തവണ മകളെ മത്സരിപ്പിക്കാന്‍ വയലാര്‍ രവി ശ്രമിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
മാണി ഗ്രൂപ്പിന്റെ കൈവശമുള്ള കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നതാണ് വയലാര്‍ രവിയുടെ നിലപാട്. ഇവിടെ കുട്ടനാട് പൗതൃക കേന്ദ്രം ചെയര്‍മാന്‍ അഡ്വക്കേറ്റ് അനില്‍ ബോസിനെ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ നിയോഗിക്കണം.

പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടന്‍,അരൂരില്‍ കയര്‍ അപക്സ് ബോഡി ചെയ്ര്മാന്‍ അബ്ദുള്‍ ഗഫൂര്‍ ഹാജി എന്നിവരുടെ പേരും വയലാര്‍ രവി നിര്‍ദേശിക്കുന്നു.സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ സിറ്റിങ്ങ് സീറ്റായ വടക്കാഞ്ചേരിയും മൂന്നാം ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.ഇവിടെ തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും തൃശൂരിലെ മൂന്നാം ഗ്രൂപ്പ് നേതാവുമായി സി.എസ്.ശ്രീനിവാസനെ മത്സരിപ്പിക്കണം.

ലിസ്റ്റ് നല്‍കിയ വയലാര്‍ രവി ഹൈക്കമാന്‍ഡ് നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയതായി സൂചനയുണ്ട്.സ്ഥാനാര്‍ത്ഥികളെ എ,ഐഗ്രൂപ്പ് വീതം വയ്ക്കുകയാണെന്ന വിമര്‍ശനും രവി ഹൈക്കമാന്‍ഡിനെ നേരത്തെ ധരിപ്പിച്ചിരുന്നു.

vayalar-ravi-letter

നാലാം ഗ്രൂപ്പ് കൂടി സീറ്റിനായി പിടിമുറുക്കുന്നതോടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഓരോ സീറ്റും വിവിധ ഗ്രൂപ്പുകളിലായി പലയിടങ്ങളില്‍ നാലും അഞ്ചും പേരാണ് അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് നാലാം ഗ്രൂപ്പ്പന്ത്രണ്ടു പേരുടെ പട്ടിക നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News