ഭര്‍ത്താവ് എട്ടുവയസുകാരിയായ മകളെ പീഡിപ്പിക്കുന്നുണ്ടെന്നു സംശയം; അമ്മ രണ്ടു പെണ്‍മക്കളെയും കഴുത്തറുത്തു കൊന്നു

ഹൈദരാബാദ്: ഭര്‍ത്താവ് എട്ടുവയസുകാരിയായ മകളെ പീഡിപ്പിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അമ്മ രണ്ടു മക്കളെയുവതി കൊലപ്പെടുത്തി. എട്ടും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെയാണ് അമ്മ കൊലപ്പെടുത്തിയത്. രജനി എന്ന 41 കാരിയാണ് മക്കളെ കഴുത്തറുത്തു കൊന്നത്. കുപ്പി പൊട്ടിച്ച് അതിന്റെ കഷണം കൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു. അശ്വിത (8), തവിഷ്‌ക (3) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ തല്‍ക്ഷണം മരിച്ചു. രജനി പിന്നീട് പൊലീസില്‍ കീഴടങ്ങി

ഭര്‍ത്താവ് വിനയ് മൂത്തമകളെ ഏതാനും മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നു രജനിക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഭര്‍ത്താവുമായി വഴക്കുണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍, പീഡന ആരോപണം ഭര്‍ത്താവ് വിനയ് നിഷേധിച്ചു. മൂത്തകുട്ടി അച്ഛനെ കാണുമ്പോള്‍ ഭയക്കുന്നത് രജനിയില്‍ കൂടുതല്‍ സംശയമുണ്ടാക്കി. ഭര്‍ത്താവ് മകളെ പീഡിപ്പിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് രജനി പൊലീസിനോടു സമ്മതിച്ചു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് വിനയിനെയും ചോദ്യം ചെയ്‌തെങ്കിലും പീഡനം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഒന്നും ഇപ്പോള്‍ ലഭിച്ചിട്ടില്ല. രജനിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News