ശിവദാസന്‍നായരെ കുടുക്കി തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍; സ്ഥാനാര്‍ഥിയാകും മുമ്പ് ശിവദാസന്‍ നായര്‍ അച്ചടിച്ച പോസ്റ്ററുകള്‍ ചെക് പോസ്റ്റില്‍ പിടിച്ചു; നടപടിയെടുക്കാന്‍ നിര്‍ദേശം

sivadasan-nair

ചെങ്കോട്ട: കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയാകും മുമ്പ് കെ ശിവദാസന്‍ നായരെ തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ കുടുക്കി. തെരഞ്ഞെടുപ്പിനായി അച്ചടിച്ച മൂപ്പതിനായിരം പോസ്റ്ററുകള്‍ പത്തനംതിട്ടയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ചതെന്നു കണ്ടെത്തിയാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവദാസന്‍ നായര്‍ക്കെതിരേ നടപടിക്കു നിര്‍ദേശം നല്‍കിയത്. വിശദീകരണം തേടണമെന്നും പോസ്റ്റര്‍ തെരഞ്ഞെടുപ്പു കണക്കില്‍ പെടുത്തണമെന്നും ആവശ്യപ്പെട്ടു പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു കത്തു നല്‍കി.

ഇന്നു രാവിലെ എട്ടരയോടെയാണ് ചെങ്കോട്ട-കടയനല്ലൂര്‍ റോഡില്‍ വാഹനപരിശോധനയ്ക്കിടെ തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് അനുപമ ശക്തി പോസ്റ്റുകള്‍ പിടിച്ചത്. അറുപതു കെട്ട് പോസ്റ്ററുകളാണ് പിടികൂടിയത്. മുപ്പതോളം പോസ്റ്റുകളാണ് ഉണ്ടായിരുന്നത്. ഇതിനായി മൂന്നു ലക്ഷം രൂപ വിലയിട്ടു.

അതേ സമയം കെപിസിസി യുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പെ ശിവദാസന്‍നായര്‍ പോസ്റ്റര്‍ അടിച്ചത് സ്ഥാനാര്‍ത്ഥിമോഹികള്‍ തമ്മിലുള്ള വടം വലിക്ക് ആക്കം കൂട്ടിയെന്ന് മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വത്തിനു നേരെയുള്ള ലെല്ലുവിളിയുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News