വിജയ് മല്യയുടെ കിംഗ്ഫിഷര്‍ ഭവന്‍ ലേലത്തില്‍ വാങ്ങാന്‍ ആളില്ല; വായ്പാ തുക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ നീക്കത്തിന് തിരിച്ചടി

മുംബൈ: രാജ്യത്തെ വിവിധ ബാങ്കുകളെ പറ്റിച്ച് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയില്‍നിന്ന് പണം തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമത്തിന് തിരിച്ചടി. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമായ മുംബൈ അന്ധേരിയിലെ കിംഗ്ഫിഷര്‍ ഹൗസ് ലേലത്തില്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. ലേലത്തില്‍ പങ്കെടുക്കാനുള്ള സമയപരിധി അവസാനിക്കുന്ന സമയം വരെയും ആരും അപേക്ഷ സമര്‍പ്പിക്കാത്തതാണ് തിരിച്ചടിയായത്.

150 കോടിയിലധികം മൂല്യമുള്ള കിംഗ്ഫിഷര്‍ ഹൗസ് ഓണ്‍ലൈന്‍ വഴിയായിരുന്നു ലേലത്തിന് വച്ചത്. എസ്ബിഐയുടെ ഉപകമ്പനിയായ എസ്ബിഐ കാപ്‌സ് ആണ് ലേല നടപടികള്‍ തുടങ്ങിയത്. വായ്പ തുക തിരിച്ചുപിടിക്കുന്നതിന് അധികാരം നല്‍കുന്ന സര്‍ഫേസി നിയമിപ്രകാരമായിരുന്നു നിയമ നടപടി. 6,963 കോടി രൂപയാണ് കിംഗ്ഫിഷറിന്റെ പേരില്‍ വിജയ് മല്യ തിരിച്ചടയ്ക്കാനുള്ളത് എന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

2014 ജനുവരിയിലാണ് വായ്പ വിജയ് മല്യ മുടക്കിയത്. ഇതനുസരിച്ച് 2015 ഫെബ്രുവരിയിലാണ് എസ്ബിഐ കിംഗ്ഫിഷര്‍ ഭവന്‍ കൈവശപ്പെടുത്തിയത്. 17,00 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം വരുന്നതാണ് കിംഗ്ഫിഷര്‍ ആസ്ഥാനം. വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ വായ്പയാണ് വിജയ് മല്യ തിരിച്ചടയ്ക്കാനുള്ളത്. വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് എസ്ബിഐ, യുബിഐ ഉള്‍പ്പടെയുള്ള കമ്പനികള്‍ മല്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ സമീപിച്ചതും നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതും. ഇതേതുടര്‍ന്ന് മാസാദ്യം മല്യ വിദേശത്തേക്ക് മുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News