സ്ത്രീയെ വെറും ശരീരമായി കാണുന്നതിനെതിരേ പ്രചാരണവുമായി കാമ്പയിനുകള്‍; സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന കാമ്പയിന് പിന്തുണയുമായി വീഡിയോ സെല്‍ഫികള്‍

കൊച്ചി: സ്ത്രീകളെ വെറും ശരീരവും വസ്തുവുമായി കാണുന്ന ലോകത്തെ സംസ്‌കാര ശൂന്യമായ നിലപാടിനെതിരേ സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍. ലോകത്തിന്റെ വിവിധ തുറകളില്‍ വിജയക്കൊടി പാറിക്കാന്‍ സ്ത്രീകള്‍ മുന്നേറ്റം നടത്തുമ്പോള്‍ അതു കാണാതെ സ്ത്രീകളെ വെറും വസ്തുവായി കാണുന്ന മനോഭാവത്തിനെതിരായാണ് #IStandUP, #WomenNotObjects എന്നീ ഹാഷ്ടാഗുകളില്‍ പ്രചാരണം നടക്കുന്നത്. ആയിരക്കണക്കിന് വനിതകളാണ് പിന്തുണയുമായി വീഡിയോ സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. www.womennotobjects.com എന്ന വെബ് സൈറ്റും സംഘാടകര്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here