അടൂര്‍ പ്രകാശിനെതിരെ രൂക്ഷവിമര്‍ശനവുമായി ടിഎന്‍ പ്രതാപന്‍; മന്ത്രിസഭയിലെ ‘പുതിയ ബന്ധു’ ബാര്‍ ഉടമകളുമായി ഗൂഡാലോചന നടത്തുന്നു; പിടിവാശിയും വെല്ലുവിളിയും ഇതിന്റെ ഭാഗമാണോ എന്നും പ്രതാപന്‍

തിരുവനന്തപുരം: മന്ത്രി അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടിഎന്‍ പ്രതാപന്‍. മന്ത്രിസഭയിലെ പുതിയ ബന്ധു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണോ എന്ന് സംശയമുണരുന്നുവെന്ന് അടൂര്‍ പ്രകാശിനെ പരോക്ഷമായി വിമര്‍ശിച്ച് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. പുതിയ ബന്ധുവിലൂടെ യുഡിഎഫിന്റെ തുടര്‍ സാധ്യത ഇല്ലാതാക്കാനാണ് ബിജു രമേശ് ശ്രമിക്കുന്നത്. ബിജു രമേശുമായി ഗൂഡാലോചന നടത്തുന്നുണ്ടോ എന്ന് സംശയമുണ്ട്. ഇതിന്റെ ഭാഗമാണ് കരുണ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ റവന്യൂ മന്ത്രി പിടിവാശി കാണിക്കുന്നതെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

മെത്രാന്‍ കായലും, കടമക്കുടിയും, കരുണ എസ്റ്റേറ്റും ഇടുക്കിയിലെ പീരുമേടിലെ ഭൂമികളും, പത്തനംതിട്ടയിലെ ഭൂമി പതിച്ചു നല്കി. കെപിസിസി പ്രസിഡന്റിനെയും പാര്‍ട്ടിയെയും വെല്ലുവിളിക്കുന്ന സമീപനം വരെ കാണുമ്പോള്‍ എല്ലാം ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നു. ഇനിയും പലതും പ്രതീക്ഷിക്കാമോയെന്നും സത്യം പറയുന്നവര്‍ക്കും തിരുത്തണം എന്ന് പറയുന്നവര്‍ക്കും നേരെ കല്ലെറിയരുത് എന്നും ടിഎന്‍ പ്രതാപന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

ടിഎന്‍ പ്രതാപന്റെ ഫേസ്ബുക് പോസ്റ്റ് കാണാം

യു ഡി എഫ് സര്ക്കാരിനെ പൊതു സമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താനും ഭരണത്തുടര്ച്ച ഇല്ലാതാക്കി എല് ഡി എഫിനെ അധികാരത്തിൽ …

Posted by T N Prathapan Mla on Thursday, 17 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News