സപ്ലൈകോയിലെ ക്ഷാമം: വന്‍കിട കച്ചവടക്കാരുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു; ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് പണപ്പിരിവ്; നെറികേട് ജനം പൊറുക്കില്ലെന്നും കോടിയേരിയുടെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരും വന്‍കിട കച്ചവടക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം നിലക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാവങ്ങളുടെ അടുപ്പില്‍ മണ്ണുവാരിയിടുന്നതാണ് സര്‍ക്കാര്‍ നടപടി. വന്‍കിട കച്ചവടക്കാരുടെ കൈയ്യില്‍ നിന്ന് തെരഞ്ഞെടുപ്പിന് പണപ്പിരിവ് നടത്താന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ഈ നീക്കം നടത്തുന്നത്. സബ്‌സിഡി സാധനങ്ങള്‍ നിര്‍ത്തലാക്കി സ്വകാര്യ കച്ചവടക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ നെറികേട് ജനങ്ങള്‍ പൊറുക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ സപ്ലൈകോയിലെ കൂടുതല്‍ ഇനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാക്കുകയും പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യും. ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറയും പോലെ കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടെ പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിക്കുന്നുവെന്നും കോടിയേരി ഫേസ്ബുക് പോസ്റ്റില്‍ പ്രതികരിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

ഈസ്റ്ററും വിഷുവും അടുത്തുവരികയാണ്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക ഉത്സവങ്ങള്‍ നടക്കുന്നുമുണ്ട്. ഈ അവസരത്തില്‍ സപ്…

Posted by Kodiyeri Balakrishnan on Thursday, 17 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News