മണിയുടെ മരണത്തിന് കാരണമായത് കിഡ്‌നിയിലെ പഴുപ്പും ഗുരുതരമായ കരള്‍ രോഗവുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ദുരൂഹത നീങ്ങണമെങ്കില്‍ ഫൊറന്‍സിക് ഫലം വരണം

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിന് കാരണമായത് വൃക്കയിലെ പഴുപ്പും ഗുരുതരമായ കരള്‍രോഗവുമാണെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. മെഥനോളിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്ത പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല. അതിന് ഫൊറന്‍സിക് റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. വിഷമദ്യമായ മെഥനോള്‍ മണിയുടെ ശരീരത്തിലെത്തിയോ എന്നു വ്യക്തമായാലേ പറയുന്ന ദുരൂഹതയില്‍ കഴമ്പുണ്ടോ എന്നു പറയാനാകൂ.

മണിയുടെ ആന്തരാവയവയങ്ങള്‍ പരിശോധിച്ച രാസപരിശോധനാ ഫലം അടുത്തയാഴ്ചയേ ലഭിക്കൂ. അതിനുശേഷം അന്തിമ വിലയിരുത്തിലെത്താനാണ് പൊലീസിന്റെ തീരുമാനം. നിലവിലെ സാഹചര്യമനുസരിച്ച് മണിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ല. കരള്‍രോഗം മൂര്‍ഛിച്ചുണ്ടായ മരണം സ്വാഭാവികമാണെന്നാണു പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News