മണിയുടെ മരണത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍; പൊലീസ് നടപടി സംശയമുണ്ടെന്ന മണിയുടെ സഹോദരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്; മൂവരും മണിക്ക് മദ്യം ഒഴിച്ചുകൊടുത്തവര്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ തലേദിവസം പാഡിയില്‍ ഉണ്ടായിരുന്ന എല്ലാവരെയും സംശയമുണ്ട്. സഹായികളെയും സുഹൃത്തുക്കളെയും സംശയമുണ്ട് എന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

സഹോദരന്റെ വെളിപ്പെടുത്തലിന് പിന്നാലെ മണിയുടെ മൂന്ന് സുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്തു. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മണിയുടെ സഹായികളാണ് മൂവരും.

തലേന്ന് പാഡിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ മണിക്ക് മദ്യം ഒഴിച്ചു കൊടുത്തു. മണിയുടെ ശരീരത്തില്‍ മാത്രം മീഥൈല്‍ ആള്‍ക്കഹോള്‍ എങ്ങനെ വന്നു. മണിയുടെ ജോലിക്കാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ജോലിക്കാര്‍ പെട്ടെന്ന് തന്നെ പാഡി വ്യത്തിയാക്കിയതില്‍ സംശയമുണ്ട്. പാഡിയില്‍ എത്തിയ സാബു മദ്യപിച്ചു. മദ്യപിച്ച സാബുവിന് എഴുന്നേല്‍ക്കാന്‍ വയ്യാതായി എന്നും രാമകൃഷ്ണന്‍ പറഞ്ഞു.

മണിയുടെ വൃക്കകള്‍ക്ക് തകരാറുണ്ടായിരുന്നില്ല എന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. പാഡിയിലെത്തിയ താന്‍ മദ്യപിക്കരുത് എന്ന് ആവശ്യപ്പെട്ടു. മണിയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ജാഫര്‍ ഇടുക്കിയും സാബുവും പറയുന്നത് കള്ളമാണ്. മണിയുടെ ജോലിക്കാരെയും സംശയമുണ്ടെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാമകൃഷ്ണന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News