ചികിത്സയ്ക്കു ലീവെടുത്താല്‍ പണി പോകും; വീട്ടില്‍ ചോറും കറിയുമുണ്ടാക്കി ഓഫീസിലെത്താന്‍ വൈകിയാല്‍ പിഎമ്മിന്റെ തനിരൂപം കാണും; എന്നിട്ടുമവര്‍ ജീവിക്കുന്നതെങ്ങനെയെന്ന് കാണൂ; എൻഡ് ഓഫ് ദ ഡേയിൽ ഒരു ടെക്കി വനിതയുടെ ജീവിതം

end-of-the-day

തിവേഗത്തില്‍ മുന്നേറുന്ന ലോകത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഓരോ സ്ത്രീയും സ്വന്തം ജീവിതവും കരിയറും കരുപ്പിടിപ്പിക്കുന്നത്. സ്വന്തം വിഷമങ്ങളും പരിഭവങ്ങളും പറയാന്‍ ആരുമില്ലാതെ വരുമ്പോള്‍, നാവുയര്‍ത്തി പറയേണ്ട കാലമാണിതെന്ന് ഓര്‍മിപ്പിക്കുകയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി അവതരിപ്പിച്ച എന്‍ഡ് ഓഫ് ദ ഡേ എന്ന സ്‌കിറ്റ്. കഴിഞ്ഞ വനിതാ ദിനത്തിലാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. യൂട്യൂബില്‍ ചേര്‍ത്ത് സ്‌കിറ്റ് സ്ത്രീ ജീവിതങ്ങളുടെ സമ്മര്‍ദങ്ങളെക്കുറിച്ച് ചര്‍ച്ചയ്ക്കു വഴിവച്ചിരിക്കുകയാണ്.

നിറം പിടിപ്പിച്ച കഥകള്‍ക്കപ്പുറത്ത് എന്താണ് ഒരു ടെക്കിയുടെ ജീവിതമെന്നു വ്യക്തമാക്കുന്നതാണ് സ്‌കിറ്റ്. സന്തോഷിപ്പിക്കുന്നവരെ മാത്രം സ്‌നേഹിക്കാനേ പുരുഷനു കഴിയൂ എന്നാല്‍ വേദനിപ്പിക്കുന്നവരെയും സ്‌നേഹിക്കാന്‍ സ്്ത്രീക്കു കഴിയുമെന്ന കെ ആര്‍ മീരയുടെ ആരാച്ചാറിലെ വാക്യങ്ങളുടെ അര്‍ഥവ്യാപ്തിയിലാണ് കഥ പറയുന്നത്. വീട്ടിലെ ജോലികള്‍ മുതല്‍ ഓഫീസിലെ മേലധികാരിയുടെ വരെ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തെ സരസമായും ചിന്തനീയമായുമാണ് സ്‌കിറ്റില്‍ അവതരിപ്പിക്കുന്നത്. സ്‌കിറ്റ് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here