വനിതാ ട്വന്റി 20 ലോകകപ്പില്‍ ബൗണ്‍സര്‍ കൊണ്ട് പാക് വനിതാ താരം ജാവരിയ ഖാന്‍ കുഴഞ്ഞുവീണു; തലയ്ക്കും താടിയെല്ലിനും പരുക്ക്; അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല

ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ലോകകപ്പ് വനിതാ ട്വന്റി 20യില്‍ ബൗണ്‍സര്‍ തലയിലിടിച്ച് പാകിസ്താന്‍ വനിതാ താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. ജാവരിയാ ഖാനാണ് ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന മത്സരത്തില്‍ ഷമീലിയ കോണെലിന്റെ ബൗണ്‍സര്‍ പ്രതിരോധിക്കുന്നതിനിടെ തലയില്‍ പന്തുതട്ടി വീണത്. ഉടന്‍തന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും താടിയെല്ലിനുമേറ്റ പരുക്ക് ഗുരുതരമല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

പരുക്കേറ്റ സാഹചര്യത്തില്‍ ജാവരിയാ ഖാന് അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല. ഇന്നലെ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News