ഫേസ് ബുക്കില്‍ നിങ്ങളെ ഫ്രണ്ടാക്കാന്‍ ഇഷ്ടമില്ലാത്തവരെ തിരിച്ചറിയാന്‍ ഒരെളുപ്പവഴി; രണ്ടു ക്ലിക്കുകള്‍കൊണ്ട് നിങ്ങളെ അവഗണിക്കുന്നവരെ അറിയാം

ഫേസ്ബുക്കില്‍ പലരും പലരെയും സുഹൃത്തുക്കളാക്കാന്‍ ആഗ്രഹിക്കും. ഫ്രണ്ട് റിക്വസ്റ്റും അയക്കും. എന്നാല്‍ ചിലര്‍ ഇതു പരിഗണിച്ചെന്നു വരില്ല. ചിലര്‍ അവഗണിക്കുകതന്നെ ചെയ്യും. അതാരൊക്കെയാണെന്ന് അറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. രണ്ടു ക്ലിക്കുകള്‍ കൊണ്ട് ഇതു സാധ്യമാകും.

സ്വന്തം അക്കൗണ്ടില്‍ വലതു വശത്തു മുകളിലായി ഫ്രണ്ട് റിക്വസ്റ്റുകള്‍ കാണിക്കുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം താഴേക്കു സ്‌കോള്‍ ചെയ്ത് വ്യൂ ഓള്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ വരുന്ന പേജില്‍ കുറച്ച് താഴേക്കു സ്‌ക്രോള്‍ ചെയ്യുമ്പോള്‍ വ്യൂ സെന്റ് റിക്വസ്റ്റുകള്‍ എന്നു കാണാം. ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ സുഹൃത്തുക്കളാക്കാന്‍ ആഗ്രഹിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടും പരിഗണിക്കാത്തവരെയും അവഗണിച്ചവരെയും കണ്ടെത്താം. ഒന്നു പരീക്ഷിച്ചുനോക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News