ജെന്നിഫര്‍ ലോറന്‍സിന്റെ ഐ ഫോണില്‍നിന്ന് നഗ്നചിത്രങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കുറ്റം സമ്മതിച്ചു; യുവാവിന് അഞ്ച് വര്‍ഷം തടവും 250 ഡോളര്‍ പിഴയും ശിക്ഷ

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടിയും ഓസ്‌കര്‍ ജേതാവുമായ ജെന്നിഫര്‍ ലോറന്‍സിന്റെ നഗ്നചിത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. പെന്‍സില്‍വാനിയ സ്വദേശിയായ റയാന്‍ കോളിന്‍സ് എന്ന യുവാവാണ് കുറ്റം സമ്മതിക്കുന്നതായി കോടതിയെ അറിയിച്ചത്. പ്രതിക്ക് അഞ്ച് വര്‍ഷം തടവും 250 ഡോളര്‍ പിഴയും കോടതി ശിക്ഷ വിധിച്ചു. കാലിഫോര്‍ണിയ സെന്‍ട്രല്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയുടേതാണ് നടപടി.

50 ആപ്പിള്‍ ഐ ക്ലൗഡ് അക്കൗണ്ടുകളില്‍നിന്നും 72 ജിമെയില്‍ അക്കൊണ്ടില്‍നിന്നുമായി 100ലധികം പേരുടെ വിവരങ്ങള്‍ പ്രതി ചോര്‍ത്തിയതായി പ്രൊസിക്യൂഷന്‍ അറിയിച്ചു. 2012 നവംബറിനും 2014 സെപ്റ്റംബറിനും ഇടയിലായിരുന്നു കുറ്റകൃത്യം. പ്രതി മനപൂര്‍വം അറിഞ്ഞുകൊണ്ട് കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

2014 സെപ്തംബറില്‍ ആപ്പിള്‍ ഐ ഫോണിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പ്രഖ്യാപിച്ചു. ഐ ഫോണ്‍ 6ന്റെ പ്രഖ്യാപനത്തിന് മുമ്പായിരുന്നു അപ്‌ഡേഷന്‍ പ്രഖ്യാപനം. ഇത് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഹോളിവുഡ് താരങ്ങളുടെ നഗ്നചിത്രങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്ന വിവരം പുറത്തുവരുന്നത്. ഐ ക്ലൗഡ് ബാക്കപ്പില്‍നിന്നാണ് ചിത്രങ്ങള്‍ ചോര്‍ത്തിയത്. ഐ ക്ലൗഡ് സെക്യൂറിറ്റി സ്‌കാന്‍ഡല്‍ എന്ന പേരിലാണ് ഇത് ചര്‍ച്ച ചെയ്യപ്പെട്ടതും.

എന്നാല്‍ ഇത് ഐ ക്ലൗഡിന്റെ വീഴ്ചയല്ല എന്ന് വിശദീകരിച്ച് ആപ്പിള്‍ കൈകഴുകി. ഐ ഫോണ്‍ അപ്‌ഡേഷന് എത്തിച്ച സമയത്ത് വ്യാജ ഇമെയില്‍ സന്ദേശം വഴിയാണ് പ്രതി ഐ ക്ലൗഡ് പാസ്വേഡ് സ്വന്തമാക്കിയ്ത്. തുടര്‍ന്നായിരുന്നു ജെന്നിഫര്‍ ലോറന്‍സിന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയത്. നഗ്നദൃശ്യങ്ങള്‍ക്കൊപ്പം നഗ്നവീഡിയോകളും ചോര്‍ത്തപ്പെട്ടവയിലുണ്ട്.

ജെന്നിഫറിനൊപ്പം മറ്റ് ഹോളിവുഡ് നടിമാരായ കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ്, ഗബ്രിയേല യൂണിയന്‍, മോഡലായ കേറ്റ് ഉപ്ടണ്‍ എന്നിവരുടെയും നഗ്ന ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ആദ്യമായല്ല ഹോളിവുഡ് നടിമാരുടെ നഗ്നചിത്രം മോഷ്ടിക്കപ്പെടുന്നത്. നേരത്തെ ബാഫ്റ്റ പുരസ്‌കാര ജേതാവും ഹോളിവുഡ് നടിയുമായ സ്‌കാര്‍ലറ്റ് ജോണ്‍സണിന്റെ നഗ്നചിത്രങ്ങളും സമീന രീതിയില്‍ മോഷ്ടിക്കപ്പെട്ടിരുന്നു. കേസില്‍ പിടിക്കപ്പെട്ട ഫ്‌ളോറിഡ സ്വദേശിയായ യുവാവിനെ 10 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്. മിയ കുനിസ്, ക്രിസ്റ്റീന അഗുലേറ എന്നിവരുടെ രഹസ്യദൃശ്യങ്ങളും പുറത്തുവന്നവയില്‍ ഉള്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News