വിഴിഞ്ഞം തുറമുഖം; ഹരിത ട്രിബ്യൂണലില്‍ ഇന്നും വാദം തുടരും; പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യം

ദില്ലി: വിഴിഞ്ഞം തുറമുഖത്തിനെതിരായ ഹര്‍ജിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വാദം കേള്‍ക്കുന്നത് ഇന്നും തുടരും. 28-ാം തിയ്യതിക്കു മുമ്പായി എല്ലാ കക്ഷികളോടും രേഖാമുഖമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ട്രിബ്യൂണല്‍ കേസില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് മൂന്ന് ഹര്‍ജികളാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കുന്നത്.

പ്രദേശവാസികളായ വില്‍ഫ്രഡ്, ആന്റോ ഏലിയാസ്, ജോസഫ് വിജയന്‍ എന്നിവര്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ വിഴിഞ്ഞത്തിന്റെ പരിസ്ഥിതി പ്രാധാന്യം പരിഗണിക്കാതെയാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് കുറ്റപ്പെടുത്തല്‍. പദ്ധതി പ്രദേശത്ത് മണ്ണൊലിപ്പ് ഇല്ലെന്നും, ഉറച്ച ഭൂമിയിലാണ് പദ്ധതി വരുന്നതെന്നുമാണ് തുറമുഖ കമ്പനിയുടെ നിലപാട്.

സംസ്ഥാന സര്‍ക്കാരടക്കമുള്ള കക്ഷികളോട് ഈമാസം 28 ന് മുമ്പ് രേഖാമൂലമുള്ള എല്ലാ തെളിവുകളും സമര്‍പ്പിക്കാന്‍ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു വാദം പൂര്‍ത്തിയായാല്‍ അന്തിമവിധി പറയുന്ന തിയ്യതി ഹരിത ട്രിബ്യൂണല്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News