ഷാരൂഖിന്റെ റയീസില്‍ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ്; സണ്ണി മികച്ച നടിയെന്ന് കിംഗ് ഖാന്‍

മുംബൈ: ഊഹാപോഹങ്ങള്‍ക്കു വിട നല്‍കാം. കിംഗ് ഖാന്റെ പുതിയ ചിത്രം റയീസില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്ന സുന്ദരി കത്രീന കൈഫ് അല്ല. ബോളിവുഡിലെ മുഖ്യധാരാ സിനിമകളിലെ നടിയായി മാറിക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണ്‍ ആണ് റയീസിലെ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുകയെന്ന് വ്യക്തമായി. റയീസില്‍ ഐറ്റം ഡാന്‍സില്‍ സണ്ണിയും ഷാരൂഖും ഒരുമിച്ച് അഭിനയിക്കുമെന്ന് ഉറപ്പായി. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കത്രീന ആയിരിക്കില്ലെന്നു തന്നെയാണ് സൂചന.

സണ്ണി ലിയോണിന്റെ പുതിയ സിനിമയായ ജാക്ക്‌പോട്ടിന്റെ പ്രീമിയര്‍ ഷോയ്ക്ക് വന്ന ഷാരൂഖും വാര്‍ത്ത നിഷേധിക്കാന്‍ തയ്യാറായില്ല. താനല്ല, സംവിധായകനാണ് അഭിനേതാക്കളെ തീരുമാനിക്കുന്നതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സണ്ണിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍, താന്‍ സന്തുഷ്ടനായിരിക്കുമെന്നും ഷാരൂഖ് പറഞ്ഞിരുന്നു. സണ്ണി മികച്ച നടിയാണെന്ന് അഭിനന്ദിക്കാനും കിംഗ്ഖാന്‍ മടി കാണിച്ചില്ല. താനേറെ ബഹുമാനിക്കുന്ന താരമാണ് ഷാരൂഖെന്നായിരുന്നു സണ്ണി ലിയോണിന്റെ പ്രതികരണം.

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റെയ്‌സ്. സിനിമയില്‍ സണ്ണി ലിയോണുമെത്തുമോയെന്ന കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News