സ്വവര്‍ഗരതി കുറ്റമായി കാണാനാകില്ലെന്ന് ആര്‍എസ്എസ്; ഒരാളുടെ ലൈംഗിക താല്‍പര്യം മറ്റൊരാളെ ബാധിക്കില്ലെന്ന് ആര്‍എസ്എസ്

ദില്ലി: സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് രംഗത്തെത്തി. സ്വവര്‍ഗരതി കുറ്റമായി കാണാനാകില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേ ഹോസബലെയാണ് ആര്‍എസ്എസിന്റെ നിലപാട് പറഞ്ഞത്. ഒരാളുടെ ലൈംഗിക താല്‍പര്യം മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നില്ലെന്ന് ദത്താത്രേ ഹോസബലെ പറഞ്ഞു. മറ്റുള്ളവരുടെ ജീവിതത്തെ ബധിക്കാത്തിടത്തോളം കാലം സ്വവര്‍ഗരതിയില്‍ ആര്‍എസ്എസ് അഭിപ്രായം പറയേണ്ടതില്ലെന്നും ഹോസബലെ പറഞ്ഞു. ലൈംഗികതാല്‍പര്യം വ്യക്ത്യധിഷ്ഠിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ആര്‍എസ് നിലപാട് വ്യക്തമാക്കിയത്. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009-ല്‍ ദില്ലി ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി 2013-ല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പനുസരിച്ച് കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗരതിക്ക് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് സുപ്രീംകോടതി 2013-ല്‍ ശരിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel