ഈ സ്വഭാവം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ദാമ്പത്യം തകരാന്‍ മറ്റു കാരണങ്ങള്‍ ഒന്നും അന്വേഷിച്ചു പോകേണ്ട

വിവാഹത്തെകുറിച്ചും വിവാഹജീവിതത്തെ കുറിച്ചും എല്ലാവര്‍ക്കും എന്തെങ്കിലും ഒക്കെ സങ്കല്‍പങ്ങളുണ്ടാകും. വിവാഹജീവിതത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നവരുടെ ദാമ്പത്യ ജീവിതം വളരെ പെട്ടെന്നു തകരും എന്നാണ് വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തിയത്. പ്രത്യേകിച്ച് വിവാഹശേഷം ജീവിതത്തില്‍ എന്തെങ്കിലും പ്ര്ശ്‌നങ്ങള്‍ കൂടി നിലനില്‍ക്കുന്നവരാണെങ്കില്‍ ദാമ്പത്യം തകരാന്‍ മറ്റു കാരണങ്ങള്‍ ഒന്നും അന്വേഷിച്ചു പോകേണ്ടതില്ലത്രേ. അതായത് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ കെയറിംഗും പിന്തുണയും ഏറെ പ്രതീക്ഷിക്കുകയും പ്രതീക്ഷിച്ചത് കിട്ടാതാകുകയും ചെയ്താല്‍ അത് ബന്ധം തകരുന്നതിന് കാരണമാകും.

135 പേരിലാണ് പഠനം നടത്തിയത്. ഓരോ പങ്കാളിക്കും ഒരു സര്‍വേ ക്വസ്റ്റ്യനയര്‍ നല്‍കി അതില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ആവശ്യപ്പെട്ടത്. തങ്ങളുടെ സങ്കല്‍പം സംബന്ധിച്ച് എന്തെല്ലാം പ്രതീക്ഷിക്കുന്നു എന്നായിരുന്നു ചോദ്യം. ഇതുസംബന്ധിച്ച് തങ്ങളുടെ അഭിപ്രായം അറിയിക്കാനും നിര്‍ദേശിച്ചു. വിവാജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യവും അറിയിക്കാന്‍ ചോദ്യത്തില്‍ നിര്‍ദേശിച്ചിരുന്നു.

വിവാഹജീവിതത്തില്‍ ഏറെ സന്തോഷം അനുഭവിക്കുന്ന ദമ്പതികള്‍ പരസ്പരം കുറച്ചു മാത്രം പ്രതീക്ഷ വച്ചു പുലര്‍ത്തുന്നവരാണെന്നു പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറയുന്നു. അതായത് അവര്‍ തമ്മില്‍ ശക്തമായ വിവാഹബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും മനസ്സിലായി. ഉയര്‍ന്ന പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയാല്‍ പോലും അത് എങ്ങനെയെങ്കിലും പരസ്പരം നിവര്‍ത്തിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നവരാകും. പലപ്പോഴും വിവാഹജീവിതത്തില്‍ നിന്ന് ഒരാള്‍ അമിതമായി പ്രതീക്ഷിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടും തനിക്ക് മുമ്പ് നേടാനാകാതെ പോയ കാര്യങ്ങളാണെന്നും പഠനത്തില്‍ വ്യക്തമായി.

മറ്റുള്ളവര്‍ അത്ര പ്രതീക്ഷിക്കാത്തത് അവരുടെ വിവാഹം അവരുടെ ആവശ്യങ്ങള്‍ തീര്‍ത്തു കൊടുക്കുന്ന രീതിയിലായിരിക്കണം നടന്നതു കൊണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News