കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍; മൃഗപീഡനത്തിന് കേസെടുത്തു

ഡെറാഡൂണ്‍: പൊലീസ് കുതിരയായ ശക്തിമാനെ കാല്‍ അടിച്ചൊടിച്ച കേസില്‍ ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ അറസ്റ്റ് ചെയ്തു. ഡെറാഡൂണ്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. മൃഗപീഡനത്തിന് പൊലീസ് നേരത്തെ ഗണേഷ് ജോഷിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഗണേഷ് ജോഷി ശക്തിമാന്റെ കാല്‍ അടിച്ചൊടിച്ചത്.

കാലിന് ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചിരുന്ന ശക്തിമാന്റെ കാല്‍ ഇനി ഒരിക്കലും പൂര്‍വ സ്ഥിതിയാകില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 10 ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം മണിക്കൂറുകള്‍ പണിപ്പെട്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കാല്‍ മുറിച്ചു കളയേണ്ടതില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു രാത്രി മുഴുമിക്കില്ല കുതിര എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here