ക്ലോര്‍പൈറിഫോസ് നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന വിഷം; ചെറിയ അളവില്‍ ചെന്നാല്‍ പോലും ഛര്‍ദിയും തലകറക്കവുമുണ്ടാകും; നാഡീ സന്ദേശങ്ങള്‍ തടയും

ലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍പൈറിഫോസ് കീടനാശിനി മനുഷ്യ ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. ചെറിയ അളവില്‍ ചെന്നാല്‍ പോലും ഛര്‍ദിയും തലകറക്കവും ഉണ്ടാക്കുന്നതാണു ചെടികളില്‍ പ്രയോഗിക്കുന്ന ഈ കീടനാശിനി. ചെടികളിലെ കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാനാണ് ക്ലോറോപൈറിഫോസ് എന്ന കീടനാശിനി വ്യപകമായി ഉപയോഗിക്കുന്നത്.

1965 അമേരിക്കയിലാണ് കീടനാശിനി ഉപയോഗത്തിലെത്തിലെത്തിയത്. കീടങ്ങളുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന വിഷവസ്തുവാണ് ഇതിലെ പ്രധാന ഘടകം. മനുഷ്യന് ഇത് ശ്വസിച്ചാലോ തൊട്ടാലോ അകത്തു ചെന്നാലോ ഗുരുരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. നാഡിയിലൂടെ സന്ദേശങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്ന എന്‍സൈമുകളെ ഈ കീടനാശിനിയിലെ വിഷവസ്തു തടസ്സപ്പെടുത്തുകയും തത്ഫലമായി നാഡീവ്യവസ്ഥയെത്തന്നെ തകരാറിലാവുകയും ചെയ്യും.

കീടങ്ങളെ ബാധിക്കുന്നതു പോലെ തന്നെ മനുഷ്യനുള്‍പ്പെടെ മറ്റെല്ലാ ജീവികള്‍ക്കും സമാനമായ ഹാനി ഈ കീടനാശിനി ഉണ്ടാക്കുമെന്നു സാരം. കീടനാശിനി ചെറിയ അലവില്‍ അകത്തു ചെന്നാല്‍ പോലും തലവേദന തലചുറ്റല്‍ ഛര്‍ദ്ദി എന്നിവ ഉണ്ടാകാം. ക്ലോറോ പൈറിഫോസ് യഥാര്‍ഥത്തില്‍ വിഷവസ്തുവല്ല. അത് ശരീരത്തില്‍ പ്രവേശിക്കുകയും ശരീരം അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കീടനാശിനി എന്‍സൈമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമ്പോള്‍ ശരീരം കൂടുതല്‍ എന്‍സൈം ഉത്പാദിപ്പിക്കാന്‍ നിര്‍ബന്ധിതമാവുകയും തത്ഫലമായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്യും. ഇത് മൂലം കീടനാശിനിബാധയേറ്റയാള്‍ തളര്‍ന്നു വീഴാനും സാധ്യതയുണ്ട്.

എന്തായാലും അകത്തുചെന്നാല്‍ ശരീരത്തിന്റെ നാഡീവ്യൂഹത്തെത്തന്നെ തകരാറിലാക്കി മരണത്തിനു വരെ കാരണാമാകാവുന്ന കീടനാശിനിയാണ് ക്ലോറോപൈറിഫോസിന്‍ എന്ന് വിദഗ്ധര്‍ തെളിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News