ദീപിക പദുക്കോണ്‍ വിന്‍ഡീസലിന്റെ കാമുകിയാണ്; വില്ലത്തിയല്ല; XXX സെറ്റില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ദീപിക പദുക്കോണിന്റെ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്‌സ്; ദ റിട്ടേണ്‍ ഓഫ് എക്‌സന്‍ഡര്‍ കേജിന്റെ സെറ്റില്‍ നിന്നുള്ള സെല്‍ഫികള്‍ ഇതിനകം ഏറെ തരംഗമായതാണ്. കഴിഞ്ഞ ആഴ്ചകളില്‍ ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും ഇന്‍ഗ്രാമിന്റെയും ഒക്കെ താരമായിരുന്നു. എന്നാല്‍, ചിത്രത്തിന്റെ ഉള്ളില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ ഒരു കാര്യം കൂടി വെളിപ്പെടുത്തി തരും. ദീപികയുടെ സെറീന എന്ന കഥാപാത്രം ഒരു നെഗറ്റീവ് കഥാപാത്രം ആണെന്നായിരുന്നു ഇതുവരെയുള്ള ധാരണ.

XXX-1 XXX-2

എന്നാല്‍, ആ ധാരണ തിരുത്തുകയാണ്. ദീപിക, വിന്‍ഡീസലിന്റെ കാമുകിയാണെന്നാണ് പുതിയ സംസാരം. സംഗതി ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദീപിക ഇന്‍സ്റ്റഗ്രാമിലാണ് ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള തന്റെയും വിന്‍ഡീസലിന്റെയും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ടൊറന്റോയില്‍ ട്രിപ്പിള്‍ എക്‌സിന്റെ ചിത്രീകരണം ഇപ്പോള്‍ തുടരുകയാണ്. റൂബി റോസ്, നിന ദോബ്രെവ്, ഡോണി യെന്‍, മക്ഗ്രിഗോര്‍, ടോണി ജാ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. കൊളംബിയന്‍ സുന്ദരി അരിയാദ്‌ന ഗ്വിറ്ററസും ചിത്രത്തിലുണ്ട്. വിന്‍ ഡീസലിന്റെ കാമുകിയുടെ വേഷമാണ് അരിയദ്‌നയ്ക്കും എങ്കിലും ഒരു ചെറിയ വേഷമാണെന്നാണ് പറയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News