ആന്‍ഡ്രോയ്ഡിലെ വാട്‌സ്ആപ്പുകാര്‍ക്ക് ഇനി ബോള്‍ഡായും ഇറ്റാലിക്കായും സന്ദേശങ്ങള്‍ അയയ്ക്കാം; പുതിയ സംവിധാനം ഉടന്‍

ന്‍ഡ്രോയഡ് ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കുറേ അടിപൊളി ഫീച്ചേഴ്‌സുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് എത്തുന്നു. ടെക്സ്റ്റ് ടൈപ് ചെയ്യുമ്പോഴുള്ള ഫോണ്ട് ആണ് ഫീച്ചേഴ്‌സിലെ പ്രത്യേകത. അതായത് സാധാരണ ഫോണ്ടില്‍ ടെക്‌സ്റ്റ് ടൈപ്പ് ചെയ്ത് മടുത്തവര്‍ക്ക് ഇനിമുതല്‍ ബോള്‍ഡ് ആയും ഇറ്റാലിക് ആയും ടെക്‌സറ്റുകള്‍ ടൈപ്പ് ചെയ്യാം. സംഭാഷണത്തില്‍ വളരെ പ്രധാനപ്പെട്ട ഒരുകാര്യം സൂചിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.

മറ്റു ഫീച്ചേഴ്‌സ് എന്തെല്ലാം ആണെന്നല്ലേ. ഫയല്‍ ഷെയറിംഗിനുള്ള പുതിയ ഉപാധിയാണ് മറ്റൊന്ന്. ഡോക്യുമെന്റ് ഫയല്‍ ഷെയറിംഗ് ആണ് മറ്റൊന്ന്. ഇനിമുതല്‍ ഗൂഗിള്‍ ഡ്രൈവ് വഴി ഡോക്യുമെന്റ് ഫയലുകള്‍ ഷെയര്‍ ചെയ്യാം. പിഡിഎഫ്, വേര്‍ഡ്, പവര്‍പോയ്ന്റ് ഫയലുകള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യാനൊക്കും. കൂടാതെ ഏതു ഫോര്‍മാറ്റ് ആയാലും അയക്കുന്നതിനു മുമ്പ് ഫയല്‍ പിഡിഎഫ് ഫോര്‍മാറ്റ് ആയി കണ്‍വേര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും.

ഓട്ടോമാറ്റിക് ലോക്കല്‍ ബാക്ക്അപ് നടന്നു കൊണ്ടിരിക്കുകയാണെങ്കില്‍ അത് എത്ര ശതമാനം ആയി എന്നും കാണിക്കും. ബാക്ക്അപ്പിന്റെ പോപ് അപ് മറ്റെല്ലാത്തിനെയും ബ്ലോക്ക് ചെയ്താലും ശതമാനം കാണാന്‍ സാധിക്കും. അങ്ങനെയാകുമ്പോള്‍ ആപ്പ് വീണ്ടും എപ്പോള്‍ ഉപയോഗിക്കാന്‍ പറ്റും എന്നു ഒരാള്‍ക്ക് പെട്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ 2.12.535 എന്ന അപ്‌ഡേറ്റഡ് വേര്‍ഷനില്‍ പുതിയ ഫീച്ചേഴ്‌സ് ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News