17 കാരിയായ ആരാധികയെ സ്റ്റേജില്‍ വിളിച്ചു വരുത്തി പോപ് ഗായിക മഡോണ അര്‍ധനഗ്നയാക്കി; പരാതിയില്ലെന്ന് പെണ്‍കുട്ടി

പോപ് സംഗീതത്തിന്റെ ചക്രവര്‍ത്തിനി മഡോണ തന്റെ ആരാധികയായ മോഡലിനെ സ്‌റ്റേജിലേക്ക് വിളിച്ചുവരുത്തി അര്‍ധനഗ്നയാക്കി. ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള 17 കാരിയായ മോഡല്‍ ജോസഫൈന്‍ ജോര്‍ജിയു എന്ന പെണ്‍കുട്ടിയുടെ മേല്‍വസ്ത്രമാണ് മഡോണ പകുതി അഴിച്ചത്. പെണ്‍കുട്ടിയുടെ സ്തനങ്ങള്‍ സദസ്സിലുണ്ടായിരുന്ന ആയിരങ്ങള്‍ കാണുകയും ചെയ്തു. ബ്രിസ്‌ബേനില്‍ നടന്ന മഡോണയുടെ സംഗീത പരിപാടിക്കിടെയാണ് സംഭവം. എന്നാല്‍, ഇത് അത്ര വലിയ കാര്യമായി താന്‍ കാണുന്നില്ലെന്നാണ് ജോസഫൈന്‍ പ്രതികരിച്ചത്. താന്‍ അപമാനിക്കപ്പെട്ടോ എന്ന് മറ്റുള്ളവര്‍ പരിതപിക്കേണ്ട കാര്യമില്ലെന്നും ജോസഫൈന്‍ പ്രതികരിച്ചു.

Madonna-1

മഡോണയുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിചിത്രമായ സംഭവങ്ങളുടെ പരമ്പരയില്‍ പുതിയതാണ് ഇത്. നേരത്തെ പാട്ടിനനുസരിച്ച് ചുണ്ടനക്കുക മാത്രം ചെയ്ത് മഡോണ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് മഡോണ അമിതമായി മദ്യപിച്ചിരുന്നതായും ആരോപണമുണ്ടായിരുന്നു. അപമാനകരമായ സംഭവം എന്നാണ് ഓസ്‌ട്രേലിയ ഇതിനോടു പ്രതികരിച്ചത്. എന്നാല്‍, പെണ്‍കുട്ടിയില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ കോര്‍സറ്റ് സ്‌റ്റൈല്‍ ടോപ് ആണ് ജോസഫൈന്‍ ധരിച്ചിരുന്നത്. തന്റെ ഇഷ്ട ഗായിക ചെയ്തത് തനിക്ക് ഏറെ അത്ഭുതമാണ് ഉണ്ടാക്കിയതെന്ന് ജോസഫൈന്‍ പറഞ്ഞു.

MAdonna-2

വേദിയുടെ സൈഡില്‍ നില്‍ക്കുകയായിരുന്നു ജോസഫൈന്‍. പരിപാടി പുരോഗമിക്കെ മഡോണ ജോസഫൈനെ കാണുകയും വേദിയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ഇവള്‍ വളരെ ഭംഗിയുള്ള പെണ്‍കുട്ടിയാണെന്നു പറഞ്ഞ മഡോണ അടുത്ത നിമിഷം ജോസഫൈന്റെ ടോപിന്റെ ഒരുവശം പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു. ഉടന്‍ തന്നെ അയ്യോ ലൈംഗിക പീഡനം എന്നു പറഞ്ഞ് മഡോണ ക്ഷമാപണം നടത്തുകയും ചെയ്തു. തുടര്‍ന്ന്, ഇത്തരത്തില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ തന്നോടും ചെയ്യാമെന്ന് ആരാധകരോട് പറയുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് ജോസഫൈന്‍ പ്രതികരിച്ചത്. അതുകൊണ്ടു തന്നെ അതിനെതിരെ താന്‍ പരാതി കൊടുക്കില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

MAdonna-3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News