മാര്‍ച്ച് അവസാനം ഒരാഴ്ച ബാങ്ക് അവധി; പണമിടപാടുകളെ ബാധിക്കും

ദില്ലി: മാര്‍ച്ച് അവസാനവാരം ഒരാഴ്ച രാജ്യത്തെ ബാങ്കുകള്‍ അവധിയായിരിക്കും. ഏഴുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനം നിലയ്ക്കുന്നത് രാജ്യത്തെ പണമിടപാടുകളെ പ്രതികൂലമായി ബാധിക്കും. 25 മുതല്‍ 31 വരെയുള്ള തിയ്യതികളിലാണ് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാതിരിക്കുക. വിവിധ കാരണങ്ങളാലാണ് ബാങ്ക് പ്രവര്‍ത്തനം തടസപ്പെടുന്നത്.

25 ന് ദു:ഖവെള്ളിയായതിനാലാണ് അവധി. 26 ന് നാലാം ശനിയാഴ്ച, 27 ഞായര്‍, 28 മുതല്‍ 31 വരെ അഖിലേന്ത്യാ ബാങ്ക് പണിമുടക്കും. ഇതോടെ തുടര്‍ച്ചയായി ഏഴ് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ബാങ്ക് അവധിയാകുന്നതോടെ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സ്തംഭിക്കും. എടിഎമ്മില്‍ പണം നിറയ്ക്കുന്നതടക്കമുള്ളവയുമായി സഹകരിക്കില്ലെന്നും ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ തുടര്‍ച്ചയായിട്ടു വരുന്ന അവധികളും ഏപ്രില്‍ ഒന്നിനു വരുന്ന വര്‍ഷിക കണക്കെടുപ്പിന്റെയും പശ്ചാത്തലത്തില്‍ 28 മുതല്‍ 31 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമരം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here