ഈ ചെയ്ഞ്ച് എത്ര ബ്യൂട്ടിഫുള്‍! ജീവന്റെ ജീവനായ മകളെ വിശ്വസിച്ചേല്‍പിക്കുമ്പോള്‍ അവര്‍ക്ക് അങ്ങോട്ടല്ലേ പണം കൊടുക്കേണ്ടത്; പെണ്‍വീട്ടുകാര്‍ക്ക് 10 ലക്ഷവും കാറും നല്‍കുന്ന വരന്‍; ഈ പരസ്യ വീഡിയോ വൈറല്‍

change-is-beautiful

വിവാഹത്തില്‍ പുരുഷനെ ആരും പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നു പറയാറില്ല. പെണ്‍കുട്ടിയെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നാണ് ലോകത്താകെ പറയുക. അപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തിനാണ് പണവും സ്വര്‍ണവും കാറുമൊക്കെ സ്ത്രീധനമെന്ന പേരില്‍ കൊടുക്കുന്നത്. ആരും ചിന്തിക്കാത്ത കാര്യം ചിന്തിക്കുകയാണ് ഈ വരന്റെ അച്ഛന്‍ ചിന്തിക്കുന്നത്.

കൊച്ചുമകന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയെ കണ്ടു മടങ്ങിവരുമ്പോള്‍ മുത്തശി നടത്തുന്ന സംഭാഷണ രൂപത്തില്‍ തയാറാക്കിയ ചെയ്ഞ്ച് ഈസ് ബ്യൂട്ടിഫുള്‍ എന്ന പരസ്യ ചിത്രം ശരിക്കും ബ്യൂട്ടിഫുള്‍ ആവുകയാണ്. പുതിയ തലമുറയിലെ കുട്ടികള്‍ പങ്കാളികളെ സ്വയം തെരഞ്ഞെടുക്കുന്നതിലെ അനൗചിത്യം പങ്കുവയ്ക്കുന്ന മുത്തശ്ശി സ്ത്രീധനത്തെക്കുറിച്ചു ചോദിക്കുമ്പോഴാണ് മകന്റെ മറുപടി വരുന്നത്. കല്യാണം എന്നു കേള്‍ക്കുമ്പോഴേ സ്ത്രീധനത്തെക്കുറിച്ച് അന്വേഷിക്കുന്നവര്‍ ഇതു കാണുകതന്നെ ചെയ്യണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here