പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാന്‍ പെണ്‍വേഷം കെട്ടി ഫോട്ടോ എടുത്ത് പ്രൊഫൈലുണ്ടാക്കി; ഒടുവില്‍ ഇയാള്‍ക്ക് സംഭവിച്ചതോ..

അവിവാഹിതനായ സയ് തോമസ് എന്ന കൊമേഡിയന്‍ പെണ്‍കുട്ടികളോട് ചാറ്റ് ചെയ്യുന്നതിനാണ് ടിന്‍ഡറില്‍ അക്കൗണ്ട് എടുത്തത്. അതും പെണ്ണായി മേക്ക് അപ് ചെയ്ത് വിഗും വച്ച് പടം എടുത്തു കൊണ്ട്. എന്നാല്‍, മൂന്നു ദിവസം കൊണ്ട് തനിക്കുവന്ന മെസേജുകളുടെ എണ്ണം കണ്ട് സയ് തോമസ് കണ്ണുമിഴിച്ചു. മെസേജിന്റെ ഉള്ളടക്കം വായിച്ച് ബോധം പോയില്ലെന്നേ ഉള്ളു. പക്ഷേ, സന്ദേശം അയച്ചത് എല്ലാം പുരുഷന്‍മാരായിരുന്നെന്നു മാത്രം.

woman tinder

പെണ്‍കുട്ടിയുടെ വേഷം കെട്ടി ടിന്‍ഡറില്‍ സയ് അക്കൗണ്ട് എടുത്തു. സിമോണി എന്ന പേരിലാണ് അക്കൗണ്ട് തുടങ്ങിയത്. എന്നാല്‍, മൂന്നു ദിവസം കൊണ്ട് സയ്ക്ക് വന്ന മെസേജുകളുടെ എണ്ണം 400. പുരുഷന്‍മാരായിരുന്നു എല്ലാം. അതും ഒരു സാധാരണ ഹലോ എന്നു തുടങ്ങാത്ത വൃത്തികെട്ട മെസേജുകള്‍. ഇവയെല്ലാം പെറുക്കിക്കൂട്ടി വാട് ഇഫ് എന്ന തന്റെ യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

woman tinder
ഒരു മെസേജ് ഇങ്ങനെ., നിനക്ക് ഹാരി പോര്‍ട്ടറെ ഇഷ്ടമാണോ? എന്നാല്‍, നിന്റെ രഹസ്യങ്ങളുടെ അറ മുഴുവന്‍ എനിക്കായി തുറക്ക് എന്നായിരുന്നു. നിനക്ക് ഒരു വാഷിംഗ് മെഷീന്‍ ഉണ്ടായിരുന്നെങ്കില്‍ എന്റെ വൃത്തികേട് മുഴുവന്‍ അതിലിട്ട് അലക്കിയെടുത്തേനെ എന്നു മറ്റൊരു സന്ദേശം. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 3,50,000 പേര്‍ കണ്ടിട്ടുണ്ട്.

woman tinder

woman tinder

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News