ഡിങ്കമത വിശ്വാസികള്‍ ഒത്തുചേരുന്നു; മഹാസമ്മേളനം 20ന് കോഴിക്കോട്ട്; പ്രചരണം കൊഴുപ്പിച്ച് വിശ്വാസസമൂഹം

കോഴിക്കോട്: ഡിങ്കമതം വളരുകയാണ്. അനുദിനം. മറ്റേതൊരു മതവും തുടങ്ങിയ ചെറിയ ഒരിടത്തില്‍നിന്ന് അത് വലിയ ഒരാശയവും വിശ്വാസവുമായി മാറുകയാണ്. ആ വിശ്വാസികള്‍ ഒത്തുചേരുകയാണ്. ഒരു മഹാസമ്മേളനമായി. ഡിങ്കനെ വിശ്വസിക്കുന്ന ഡിങ്കമതത്തിന്റെ ആദ്യ കൂട്ടായ്മ.

മാര്‍ച്ച് 20 ഞായറാഴ്ച കോഴിക്കോട്ടാണ് ഡിങ്കമതമഹാസമ്മേളനം. മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമ്മേളനം തുടങ്ങുന്നത്. ഇതിന്റെ പ്രചരണ പരിപാടികള്‍ സംഘാടകര്‍ തുടങ്ങിക്കഴിഞ്ഞു. ഡിങ്കമതത്തിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു മഹാസമ്മേളന പ്രഖ്യാപനം. അതിന് പിന്നാലെ കോഴിക്കോട് നഗരത്തില്‍ ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടു. ബാലപ്രസിദ്ധീകരണമായ ബാലമംഗളത്തിലൂടെയാണ് ഡിങ്കന്‍ എന്ന മൂഷികന്‍ വിശ്വാസമനസില്‍ കുടിയേറുന്നത്.

ഡിങ്കമത മഹാസമ്മേളനത്തിനുള്ള എല്ലാ പ്രചരണ പരിപാടികളും പൂര്‍ത്തിയായതായി പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായ സോജന്‍ പറയുന്നു. ആദ്യ സമ്മേളനമായതിനാല്‍ നിരവധി പേര്‍ എത്തുമെന്നാണ് കരുതുന്നത്. മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഫേസ്ബുക്കില്‍ ഡിങ്കമത മഹാസമ്മേളനം എന്ന പേരില്‍ പ്രത്യേക പേജ് ആരംഭിച്ചിട്ടുണ്ട്. മാനാഞ്ചിറ സ്‌ക്വയര്‍ ഉള്‍പ്പടെ കോഴിക്കോട് നഗരത്തിലെ പ്രധാന ഇടങ്ങളില്‍ പ്രചരണ പരിപാടികള്‍ പൂര്‍ത്തിയായി. നിരവധി ആളുകള്‍ ഫോണിലൂടെയും മറ്റും പിന്തുണ അറിയിക്കുന്നുണ്ട്. വരും ദിനങ്ങളില്‍ ഡിങ്കമതം കൂടുതല്‍ പ്രചരിപ്പിക്കപ്പെടുമെന്നും സോജന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

പരിസ്ഥിതിയെ നശിപ്പിക്കാതെ, പൊതുജനത്തെ ദ്രോഹിക്കാതെ എന്നതാണ് പരസ്യങ്ങളില്‍ ഡിങ്കമത മഹാസമ്മേളനത്തിന്റെ തലവാചകം. പരമ്പരാഗത മതവിശ്വാസങ്ങളെയും നിലപാടുകളെയും ആകര്‍ഷകമായ വാചകങ്ങളിലൂടെ പരിഹസിച്ചാണ് ഡിങ്കമതം ആദ്യം പ്രചരണം തുടങ്ങിയത്.

Dinkan (ഡിങ്കോയിസം )

Posted by Dinkan (ഡിങ്കോയിസം ) on Wednesday, 16 March 2016

കോഴിക്കോട് ബീച്ചില്‍ ചപ്പുചവറുകള്‍ ഇടുന്നതിനെതിരെ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ ഫേസ്ബുക് പോസ്റ്റ് ഇട്ടു. പൊതുസ്ഥലത്ത് ചപ്പുചവറുകള്‍ ഇടുന്നവന്റെ സ്ഥാനം നരകത്തില്‍ കപ്പ വാട്ടുന്ന ചെമ്പിന് കീഴില്‍ വിറകിന് പകരമേ്രത എന്നായിരുന്നു കളക്ടറുടെ ഫേസ്ബുക് പോസ്റ്റ്. ഇതും ഡിങ്കമത വിശ്വാസികള്‍ക്ക് പ്രചോദനമായി.

ചലച്ചിത്രത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി ദിലീപ് ചിത്രത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചാണ് ഡിങ്കമത വിശ്വാസികള്‍ പൊതുസമൂഹത്തിലേക്കിറങ്ങുന്നത്. തുടര്‍ന്ന് നിരവധി പൊതുവിഷയങ്ങളില്‍ ഡിങ്കമതം എടുത്ത നിലപാട് ഇതര മതങ്ങളില്‍നിന്ന് വ്യത്യസ്തമാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ഡിങ്കോയിസം എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക് പേജില്‍ ഇതുവരെ മുപ്പതിനായിരത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. പാപികള്‍ക്ക് പശ്ചാത്തപിക്കാന്‍ അവസാന ചാന്‍സ്, നൂറ് ശതമാനം ഗ്യാരണ്ടി എന്നതാണ് ഫേസ്ബുക്കിലെ പ്രഖ്യപിത വിശ്വാസ പ്രമാണം. ഞങ്ങള്‍ ഗുജറാത്തില്‍ കലാപം നടത്തിയിട്ടില്ല, ജിഹാദ് നടത്തി ബോംബും ഇട്ടിട്ടില്ല. കുരിശുയുദ്ധവും നടത്തിയിട്ടില്ല എന്നതാണ് മറ്റൊരു ആശയപ്രചരണം. തികച്ചും സമാധാനവാദികളാണ് എന്നാണ് ഇതുവഴി ഡിങ്കമത വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത്.

ഞങ്ങള്‍ ഗുജറാത്തിൽ കലാപം നടത്തിയിട്ടില്ലഞങ്ങള്‍ ജിഹാദ് നടത്തി ബോംബും ഇട്ടിട്ടില്ലഞങ്ങള്‍ കുരിശു യുദ്ധവും നടത്തിയിട്ടില…

Posted by Dinkan (ഡിങ്കോയിസം ) on Tuesday, 8 March 2016

ഡിങ്കമതവുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങളുമുണ്ട്. അഖിലലോക ഡിങ്കോയിസ്റ്റുകളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഡിങ്കരാത്രി. അതിന്റെ സംഭവകഥ ഡിങ്കോയിസ്റ്റുകള്‍ ഫേസ്ബുക് പേജില്‍ വിവരിച്ചിട്ടുണ്ട്.

ഡിങ്ക രാത്രി————-അഖില ലോക ഡിങ്കോയിസ്റുകളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഡിങ്കരാത്രി..ഇതിനു പിന്നിൽ പല ഐത…

Posted by Dinkan (ഡിങ്കോയിസം ) on Monday, 7 March 2016

ദേവാലയങ്ങളില്‍ ഉച്ചഭാഷിണി വച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുന്നവര്‍ എന്നില്‍പ്പെട്ടവരല്ല എന്ന് ഡിങ്കന്‍ അരുളി. ഡിങ്കന്റെ സാമീപ്യത്തിനായി അലറി വിളിക്കേണ്ടതില്ല എന്നും പതുക്കെ വിളിച്ചാല്‍ മതി, ചെവി കേള്‍ക്കാം എന്നും ഡിങ്കന്‍ പറയുന്നു. ഡിങ്കന്‍ ആദ്യമായി നിലപാടുകള്‍ വിശ്വാസലോകത്തെ അറിയിച്ച ബാലമംഗളമാണ് ഡിങ്കമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥം. സ്വന്തം ശരീരം വൈദ്യശാസ്ത്രപഠനത്തിന് മനുഷ്യപുരോഗതിക്കായി ജീവിക്കുന്ന ഏക ദൈവം ഡിങ്കനാണ് എന്നും ഡിങ്കമതവിശ്വാസികള്‍ പറയുന്നു.

https://www.facebook.com/DinkaBhagvan

Posted by Dinkan (ഡിങ്കോയിസം ) on Monday, 29 February 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News